‘കൊറോണ വൈറസല്ല; മാംസാഹാരികളെ നിഗ്രഹിക്കാൻ പിറവിയെടുത്ത അവതാരം’

ന്യൂഡൽഹി: കൊറോണ വെറുമൊരു വൈറസല്ലെന്നും മാംസാഹാരം കഴിക്കുന്നവരെ നിഗ്രഹിക്കാൻ പിറവിയെടുത്ത അവതാരമാണെന്നും ഹ ിന്ദുമഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി. മാംസാഹാരികൾക്കുള്ള സന്ദേശമാണ് കൊറോണ ബാധയെന്നും ചക്രപാണി പറഞ്ഞു. മ ാരകമായ കൊറോണ വൈറസിനെതിരെ ലോകം മുഴുവൻ കനത്ത ജാഗ്രതയിൽ കഴിയുമ്പോഴാണ് ഇത്തരമൊരു വിചിത്രമായ പ്രസ്താവന.

നരസിം ഹ സ്വാമിയുടെ അവതാരമാണ് കൊറോണയെന്ന് ഇദ്ദേഹം പറയുന്നു. വൈറസ് ബാധയെ നിയന്ത്രിക്കാനുള്ള 'ഉപായവും' സ്വാമി ചക്രപാണി നൽകുന്നുണ്ട്. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് കൊറോണ വൈറസിന്‍റെ വിഗ്രഹം നിർമിച്ച് പ്രാർഥിക്കണം. ചൈനയിലെ മാംസഭക്ഷണം കഴിക്കുന്ന മുഴുവനാളുകളും മറ്റ് ജീവികളെ ദ്രോഹിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യണം. അങ്ങനെ ചെയ്താൽ കൊറോണ ബാധ ഇല്ലാതാകും -ചക്രപാണി പറഞ്ഞു.

തന്‍റെ നിർദേശം ചൈനക്കാർ അക്ഷരംപ്രതി അനുസരിക്കുകയാണെങ്കിൽ 'അവതാരം' അതിന്‍റെ ലോകത്തേക്ക് തിരികെ പോകുെമന്നും ഉപദേശമുണ്ട്.

ഇന്ത്യക്കാർ കൊറോണയെ പേടിക്കേണ്ട കാര്യമില്ലെന്നും ചക്രപാണി പറയുന്നു. ദൈവത്തിലുള്ള വിശ്വാസവും പശുക്കളെ സംരക്ഷിക്കുന്നതും കാരണം ഇന്ത്യക്കാർ കൊറോണ ബാധയ്ക്ക് അതീതരാണെന്നാണ് ഇദ്ദേഹത്തിന്‍റെ വാദം. ഇന്ത്യയിൽ മൂന്ന് പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത് വിസ്മരിച്ചാണ് പ്രസ്താവന.

ഇതുവരെ 1670 മരണങ്ങളാണ് കൊറോണ ബാധമൂലം ലോകത്താകെയായി റിപ്പോർട്ട് ചെയ്തത്. ആകെ 69,268 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. 1666 മരണങ്ങളും കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലാണ്.

Tags:    
News Summary - Coronavirus Not Virus But an 'Avatar' to Punish Non-vegetarians: Hindu Mahasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.