Posted On
date_range Updated On
date_range രാജ്യത്ത് 8,309 പേർക്ക് കൂടി കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 9,905 പേർ കോവിഡ് മുക്തരായി. 8,309 പേരിലാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞ കണക്കാണിത്. 3,45,80,832 പേരിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 236 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ കോവിഡ് മരണങ്ങളുടെ എണ്ണം 4,68,790 ആയി ഉയർന്നു. 98.34 ശതമാനമാണ് രാജ്യത്തെ ആകെ കോവിഡ് മുക്തി നിരക്ക്. അതേസമയം 1,03,859 പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിസൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.