ഇ​​േൻറണൽ പരീക്ഷയുടെ അടിസ്ഥാനത്തിൽ 10, പ്ലസ്​ ടു വിദ്യാർഥികൾക്ക്​ സ്ഥാനക്കയറ്റം നൽകണം -ഡൽഹി സർക്കാർ

ന്യൂഡൽഹി: ഇ​േൻറണൽ മാർക്കിൻെറ അടിസ്ഥാനത്തിൽ 10, പ്ലസ്​ ടു വിദ്യാർഥികൾക്ക്​ സ്ഥാനക്കയറ്റം നൽകണമെന്ന്​ കേന്ദ്രസ ർക്കാറിനോട്​ ഡൽഹി സർക്കാർ. കോവിഡ്​ ഭീഷണി നില നിൽക്കെ സി.ബി.എസ്​.ഇക്ക്​ പരീക്ഷകൾ നടത്താൻ കഴിയാത്ത സാഹചര്യത്തി ലാണ്​ ഡൽഹി സർക്കാറിൻെറ ശിപാർശ.

എല്ലാ ക്ലാസുകളുടേയും കരിക്കുലം 30 ശതമാനം വെട്ടിക്കുറക്കണം. ജെ.ഇ.ഇ, നീറ്റ്​ തുടങ്ങിയ പരീക്ഷകളുടെ സിലബസ്​ ചുരുക്കണമെന്നും ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ്​ സിസോദിയ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മനീഷ്​ സിസോദിയ ആവശ്യമുന്നയിച്ചത്​.

കേന്ദ്രമാനവ വിഭവശേഷി വകുപ്പ്​ മന്ത്രി രമേഷ്​ പൊഖ്രയാലുമായി ചർച്ച നടത്തുകയും ഈ നിർദേശങ്ങൾ അദ്ദേഹത്തിന്​ മുമ്പാകെ സമർപ്പിക്കുകയും ചെയ്​തിട്ടുണ്ട്​. നിലവിലെ സാഹചര്യത്തിൽ സി.ബി.എസ്​.ഇക്ക്​ പരീക്ഷകൾ നടത്താനാവില്ല. അതുകൊണ്ട്​ ഇ​േൻറണൽ പരീക്ഷകളുടെ അടിസ്ഥാനത്തിൽ സ്ഥാനകയറ്റം നൽകണമെന്ന്​ അദ്ദേഹം പറഞ്ഞു. ദൂരദർശനിലൂടെയും ആൾ ഇന്ത്യ റേഡിയോ ​എഫ്​.എമ്മിലൂടെയും മൂന്ന്​ മണിക്കുർ ഡൽഹിയിലെ അധ്യാപകർക്ക്​ വിദ്യാർഥികൾക്ക്​ ക്ലാസെടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Coronavirus - Delhi Asks Centre To Pass Class 10, 12 Students Based On Internal Exams-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.