Photo Credit: PTI (Representative Image)
ന്യൂഡൽഹി: കോവിഡ് പോരാളിയായ പൊലീസുകാരന് അഞ്ചുദിവസത്തിനിടെ കോവിഡ് മൂലം നഷ്ടപ്പെട്ടത് മൂന്നു കുടുംബാംഗങ്ങളെ. അഹ്മദാബാദിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പൊലീസുകാരനായ ദാവൽ റാവലിെൻറ മാതാപിതാക്കളും സഹോദരനുമാണ് കോവിഡ് ബാധിച്ച് അഞ്ചുദിവസത്തിനിടെ മരിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്നപേരെയും തക്കരനഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ച് മൂന്നുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. ദിവസങ്ങൾ കഴിഞ്ഞതോടെ മൂന്നുപേരുടെയും ആരോഗ്യ നില വഷളായി. മാതാപിതാക്കളെ സിവിൽ ആശുപത്രിയിലേക്കും സഹോദരനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
നവംബർ 14ന് റാവലിെൻറ മാതാവിെൻറ മരണം സ്ഥിരീകരിച്ചു. രണ്ടുദിവസത്തിനുള്ളിൽ കൊറോണ വൈറസിനോട് പോരാടി പിതാവിെൻറ ജീവനും നഷ്ടമായി. പിന്നീട് സഹോദരനും മരണത്തിന് കീഴടങ്ങുകയായിരുന്നു.
അഹ്മദാബാദിൽ ആദ്യഘട്ടം മുതൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. ഞായറാഴ്ച 341 പേർക്കാണ് അഹമാദാബാദിൽ കോവിഡ് സ്ഥിരീകരിച്ചത്. അഹ്മദാബാദിൽ മാത്രം 1968 പേർ കോവിഡ് ബാധിച്ച് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.