ബംഗളൂരു: ബ്രിട്ടനിൽ കൊറോണ വൈറസിെൻറ ജനിതക വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി കർണാടക.
ഡിസംബർ 24ന് രാത്രി മുതൽ ജനുവരി രണ്ടിന് പുലർച്ച വരെയാണ് രാത്രി കർഫ്യൂ ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെയാണ് കർഫ്യൂ പ്രാബല്യത്തിലുണ്ടാകുക. കേന്ദ്ര സർക്കാറിെൻറയും സംസ്ഥാന കോവിഡ് സാങ്കേതിക സമിതിയുടെയും നിർദേശം സ്വീകരിച്ചുകൊണ്ടാണ് മഹാരാഷ്ട്രക്ക് പിന്നാലെ രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതെന്നും ജനങ്ങൾ സഹകരിക്കണമെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു.
സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തേണ്ടതില്ലെന്ന് യെദിയൂരപ്പ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിലാണ് തീരുമാനം മാറ്റിയത്.
കർഫ്യൂവിനെ തുടർന്ന് രാത്രി 11നുശേഷം ആളുകൾ കൂട്ടംകൂടാനോ അത്യാവശ്യക്കാരല്ലാതെ പുറത്തിറങ്ങാനോ പാടില്ല.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും ആരോഗ്യമന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.