മുംബൈയിൽ 611 കോവിഡ്​ കേസുകൾ; ഉദ്ദവ്​ താക്കറെയുടെ വസതിക്ക്​ സമീപമുള്ള മേഖല അടച്ചു

മുംബൈ: മഹാരാഷ്​ട്രയിലെ മുംബൈ നഗരത്തിൽ ഇതുവരെ 611 പേർക്ക്​ കോവിഡ്​19 രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്​. സം സ്ഥാനത്ത്​ ഇതുവരെ 52 മരണങ്ങളാണുണ്ടായത്​. 890 പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു.

ബാന്ദ്രയിൽ മുഖ്യമന്ത്രി ഉദ്ദവ ്​ താക്കറെയുടെ വസതിയായ മതോശ്രീക്ക്​ സമീപമുള്ള പ്രദേശം കോവിഡ്​ വ്യാപന മേഖലയായി പ്രഖ്യാപിച്ച്​ അടച്ചു. പ്രദേശത്തെ ചായവിൽപനക്കാരന്​ കോവിഡ്​ സ്ഥിരീകരിച്ചതോടെയാണ്​ കോവിഡ്​ റോഡുകൾ അടച്ച്​ ‘കോവിഡ്​ വ്യാപന മേഖല’ എന്ന പോസ്​റ്ററുകൾ പതിച്ചത്​.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ രണ്ട്​ പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. തുടർന്ന്​ ഡോക്​ടർ ബലിയ നഗർ ഏരിയ പൂർണമായും അടച്ചുപൂട്ടി. ധാരാവിയിൽ ഇതുവരെ ഏഴു പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. ഒരാൾ മരിക്കുകയും ചെയ്​തു.

മുംബൈയിലെ 40ലധികം ജീവനക്കാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ച വോക്ക്​ഹാർട്​ ആശുപത്രിയും ജസ്​ലോക്​ ആശുപത്രിയും കോവിഡ്​ വ്യാപനമേഖലയായി പ്രഖ്യാപിച്ച്​ അടച്ചിട്ടിരുന്നു.

പുനെ ഡി.വൈ. പാട്ടീൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡോക്ടർമാരടക്കം 92 ജീവനക്കാരെ ക്വാറന്റീൻ െചയ്തു. മഹാരാഷ്​ട്രയിലെ ആരോഗ്യപ്രവർത്തകർക്ക്​ കൂടുതൽ സുരക്ഷാ ഉപകരണങ്ങൾ ഉറപ്പുവരുത്തണമെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - Corona scare hits close to home at Matoshree - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.