ചെന്നൈ: രജനീകാന്ത് നായകനായ ‘യന്തിരൻ’ സിനിമയുടെ പകർപ്പവകാശ കേസിൽ പ്രമുഖ സംവിധായകൻ എസ്. ശങ്കറിന്റെ 10.11 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ) അനുസരിച്ചാണ് നടപടി.യന്തിരൻ തന്റെ ‘ജുഗിബ’ എന്ന കഥയിൽനിന്ന് പകർത്തിയതാണെന്ന് ആരോപിച്ച് എഴുത്തുകാരൻ അരരൂർ തമിഴ്നാടൻ ആണ് ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ശങ്കറിനും സൺ പിക്ച്ചേഴ്സ് ചെയർമാൻ കലാനിധി മാരനും എതിരെ കേസ് നൽകിയത്.
സ്വതന്ത്ര സാക്ഷികളില്ലാത്തതിനാൽ 2023ൽ മദ്രാസ് ഹൈകോടതി ശങ്കറിന് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു. യന്തിരൻ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവക്ക് ശങ്കർ 11.5 കോടി രൂപ പ്രതിഫലമായി കൈപ്പറ്റിയിരുന്നെന്നും ഇത് 1957ലെ പകർപ്പവകാശനിയമ പ്രകാരം കുറ്റമാണെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.