കൊൽക്കത്തയിൽ പൊലീസ് കോൺസ്റ്റബിൾ നിരവധി തവണ വെടിയുതിർത്തു

കൊൽക്കത്ത: ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമ്മീഷനു സമീപം പൊലീസ് കോൺസ്റ്റബിൾ നിരവധി തവണ വെടിയുതിർത്ത ശേഷം സ്വയം വെടിവെച്ചു മരിച്ചു. കൊൽക്കത്ത പൊലീസ് കോൺസ്റ്റബിൾ സി ലെപ്ചയാണ് മരിച്ചത്.

വെടിവെപ്പിൽ പരിക്കേറ്റ സ്ത്രീ മരിച്ചതായും റിപ്പോർട്ടുണ്ട്. രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്. സർവീസ് റിവോൾവർ ഉപയോഗിച്ചാണ് കോൺസ്റ്റബിൾ വെടിവെച്ചത്. വെടിവെപ്പ് അഞ്ചുമിനിറ്റോളം നീണ്ടുനിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

വിവരമറിഞ്ഞയുടൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു. വിഷാദ​രോഗിയായിരുന്നു ലെപ്ചെ എന്നാണ് റിപ്പോർട്ട്.                   

Tags:    
News Summary - Kolkata Police man opens fire before shooting himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.