വി​വാ​ദ ബി​ല്ലു​ക​ൾ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളോ​ട് ക​പി​ൽ സി​ബ​ൽ



ന്യൂ​​ഡ​​ൽ​​ഹി: വ​​നി​​ത സം​​വ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​യ​​മ​​ഭേ​​ദ​​ഗ​​തി​​യു​​ടെ പി​​ന്നി​​ൽ 2029ലെ ​​ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ജ​​യി​​ക്കു​​ക​​യെ​​ന്ന രാ​​ഷ്‍ട്രീ​​യ ല​​ക്ഷ്യ​​മാ​​ണ് സ​​ർ​​ക്കാ​​റി​​നു​​ള്ള​​തെ​​ന്നും, പ്ര​​തി​​പ​​ക്ഷം അ​​ത് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും രാ​​ജ്യ​​സ​​ഭാ എം.​​പി ക​​പി​​ൽ സി​​ബ​​ൽ.

മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യം അ​​നു​​കൂ​​ല​​മാ​​ക്കി പ​​രു​​വ​​പ്പെ​​ടു​​ത്തി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജ​​യി​​ക്കാ​​നു​​ള്ള ത​​ന്ത്ര​​മാ​​ണ് ബി.​​ജെ.​​പി ഒ​​രു​​ക്കു​​ന്ന​​തെ​​ന്ന് പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ളെ അ​​ദ്ദേ​​ഹം ഓ​​ർ​​മി​​പ്പി​​ച്ചു.

വ​​നി​​ത​​ക​​ൾ​​ക്ക് 33 ശ​​ത​​മാ​​നം സം​​വ​​ര​​ണം ന​​ൽ​​കാ​​ൻ ആ​​ത്മാ​​ർ​​ഥ​​മാ​​യി ആ​​ഗ്ര​​ഹി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ൽ ലോ​​ക്‌​​സ​​ഭ​​യി​​ൽ നി​​ല​​വി​​ലു​​ള്ള 543 സീ​​റ്റു​​ക​​ളി​​ൽ വ​​നി​​ത​​ക​​ൾ​​ക്ക് സം​​വ​​ര​​ണം ന​​ൽ​​കാ​​നു​​ള്ള ബി​​ല്ലാ​​ണ് സ​​ർ​​ക്കാ​​ർ കൊ​​ണ്ടു​​വ​​രേ​​ണ്ട​​ത്. ബി.​​ജെ.​​പി എ​​ന്ത് ചെ​​യ്താ​​ലും രാ​​ഷ്‍ട്രീ​​യ ല​​ക്ഷ്യം മു​​ന്നി​​ൽ ക്ക​​ണ്ടാ​​ണ്. ഗു​​ണ​​ക​​ര​​മാ​​കു​​മെ​​ന്ന് ബോ​​ധ്യ​​മാ​​കു​​മ്പോ​​ഴാ​​ണ് അ​​വ​​ർ ബി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ക. 2026നു​​ശേ​​ഷം സെ​​ൻ​​സ​​സും മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യ​​വും പൂ​​ർ​​ത്തി​​യാ​​ക്കി​​യ ശേ​​ഷം വ​​നി​​ത സം​​വ​​ര​​ണ നി​​യ​​മം ന​​ട​​പ്പാ​​ക്കാ​​മെ​​ന്ന ല​​ക്ഷ്യ​​ത്തി​​ലാ​​ണ് 106ാം ഭ​​ര​​ണ​​ഘ​​ട​​നാ ഭേ​​ദ​​ഗ​​തി ബി​​ല്ലി​​ലെ 334-എ ​​വ​​കു​​പ്പ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. പാ​​ർ​​ല​​മെ​​ന്‍റ് അ​​ത് ഐ​​ക​​ക​​ണ്ഠ്യേ​​ന പാ​​സാ​​ക്കു​​ക​​യും ചെ​​യ്ത​​താ​​ണെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

അ​​ത് മാ​​റ്റാ​​നാ​​ണ് ഇ​​പ്പോ​​ഴ​​ത്തെ നീ​​ക്കം. എ​​ന്ത് മാ​​റ്റ​​മാ​​ണ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​തെ​​ന്ന് പ​​റ​​യു​​ന്നു​​മി​​ല്ല. സ​​ന്ദ​​ർ​​ഭം നോ​​ക്കി​​യാ​​ൽ പ​​ശ്ചി​​മ ബം​​ഗാ​​ൾ തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​ണ് ല​​ക്ഷ്യ​​മെ​​ന്ന് വ്യ​​ക്ത​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. പ​​ശ്ചി​​മ ബം​​ഗാ​​ളി​​ലും ത​​മി​​ഴ്‌​​നാ​​ട്ടി​​ലും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഏ​​പ്രി​​ൽ 16 മു​​ത​​ൽ 18 വ​​രെ പ്ര​​ത്യേ​​ക സ​​മ്മേ​​ള​​നം വി​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യ​​ത്തി​​ൽ, നി​​ല​​വി​​ൽ 80 സീ​​റ്റു​​ള്ള ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ 120 സീ​​റ്റും, 39 സീ​​റ്റു​​ള്ള ത​​മി​​ഴ്‌​​നാ​​ട്ടി​​ൽ 59 സീ​​റ്റും ആ​​യി ഉ​​യ​​രും. ഇ​​വ ത​​മ്മി​​ലു​​ള്ള അ​​ന്ത​​രം 41ൽ ​​നി​​ന്ന് 61 സീ​​റ്റാ​​യി മാ​​റു​​മെ​​ന്നും, അ​​ത് ബി.​​ജെ.​​പി​​ക്ക് നേ​​ട്ട​​മാ​​കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.

വ​​ട​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ 238 ൽ 127 ​​സീ​​റ്റു​​ക​​ൾ നേ​​ടി​​യ ബി.​​ജെ.​​പി​​ക്ക് തെ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ 130 സീ​​റ്റു​​ക​​ളി​​ൽ 29 മാ​​ത്ര​​മാ​​ണ് നേ​​ടാ​​ൻ ക​​ഴി​​ഞ്ഞ​​ത്.

ഇ​​ന്ത്യ​​യു​​ടെ ഭാ​​വി വെ​​ച്ചാ​​ണ് ബി.​​ജെ.​​പി രാ​​ഷ്‍ട്രീ​​യം ക​​ളി​​ക്കു​​ന്ന​​തെ​​ന്നും പാ​​ർ​​ല​​മെ​​ന്‍റി​​ലെ പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ളി​​ലെ ഒ​​രം​​ഗം പോ​​ലും അ​​ത് അം​​ഗീ​​ക​​രി​​ച്ചു​​കൊ​​ടു​​ക്ക​​രു​​തെ​​ന്നും, അ​​പ്പാ​​ടെ ത​​ള്ളി​​ക്ക​​ള​​യ​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ഓ​​ർ​​മി​​പ്പി​​ച്ചു.

Tags:    
News Summary - Controversial bills must be defeated - Kapil Sibal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.