അയോധ്യയിൽ ബാബരി മസ്ജിദിന്റെ നിർമാണം ‘അടിസ്ഥാനപരമായ അവഹേളന’മെന്ന് ഡി.വൈ. ചന്ദ്രചൂഢ്

ന്യൂഡൽഹി: ബാബരി മസ്ജിദ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ബാബരി മസ്ജിദിന്റെ നിര്‍മാണം തന്നെ അടിസ്ഥാനപരമായ അവഹേളനമായിരുന്നുവെന്നും പള്ളി നിര്‍മിച്ചത് നേരത്തെയുള്ള നിര്‍മിതി തകര്‍ത്തുകൊണ്ടാണെന്നും ‘ന്യൂസ് ലോണ്‍ഡ്രി’ വാർത്താ പോർട്ടലിനു നൽകിയ അഭിമുഖത്തില്‍ ചന്ദ്രചൂഢ് പറഞ്ഞു.

പള്ളിയുടെ നിര്‍മാണത്തിന് മുമ്പ് ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തിയിരുന്നുവെന്നും അതിന് പുരാവസ്തു രേഖകള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

അയോധ്യയെക്കുറിച്ച്, വിശ്വാസത്തെ അടിസ്ഥാനമാക്കിയല്ല തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധിയെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. പള്ളി പണിയുന്നതിനു മുമ്പ് ഒരു ഘടന പൊളിച്ചുമാറ്റി എന്നതിന് പുരാവസ്തു തെളിവുകൾ ഇല്ലെന്ന സുപ്രീംകോടതിയുടെ വിധി തന്നെ അഭിമുഖകാരൻ പരാമർശിച്ചിട്ടും, പള്ളിയുടെ നിർമാണം ‘അടിസ്ഥാനപരമായ അവഹേളന പ്രവൃത്തി’യാണെന്ന് അദ്ദേഹം ഞെട്ടലുളവാക്കുന്ന തരത്തിൽ വാദിച്ചു.

ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തുന്നത് വിലക്കുന്ന ആരാധനാലയ നിയമം ഉണ്ടായിരുന്നിട്ടും ഗ്യാൻവാപി പള്ളിയുടെ സർവേക്ക് അദ്ദേഹം എന്തിനാണ് അനുമതി നൽകിയതെന്ന് ചോദിച്ചപ്പോൾ, സ്ഥലത്തിന്റെ മതപരമായ സ്വഭാവം ഒരു അടഞ്ഞ വിഷയമല്ലെന്ന് ചന്ദ്രചൂഢ് പറഞ്ഞു.

‘യുഗങ്ങളായി ഹിന്ദുക്കൾ പള്ളിയുടെ നിലവറയിൽ ആരാധന നടത്തിയിരുന്നുവെന്ന്’ അദ്ദേഹം അവകാശപ്പെട്ടു. മുസ്‍ലിംപക്ഷം നിരന്തരം ഈ അവകാശവാദത്തെ എതിർക്കുന്നുണ്ടെങ്കിലും അതിൽ ഒരു ‘തർക്കത്തിനും ഇടയില്ല’ എന്നാണ് പ്രശ്നത്തെ ശ്രീനിവാസന്‍ വിജയനുമായുള്ള അഭിമുഖത്തിൽ മുൻ ചീഫ് ജസ്റ്റിസ് വിശേഷിപ്പിച്ചത്.

Tags:    
News Summary - Construction of Babri Masjid in Ayodhya is a fundamental act of desecration says D.Y Chandrachud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.