Posted On
date_range Updated On
date_range ശത്രുഘ്നൻ സിൻഹയുടെ വസതിക്ക് പുറത്ത് പൊലീസുകാരൻ അബദ്ധത്തിൽ വെടിയുതിർത്തു
മുംബൈ: ബി.ജെ.പി എം.എൽ.എയും മുൻ ബോളിവുഡ് താരവുമായ ശത്രുഘ്നൻ സിൻഹയുടെ സുരക്ഷക്കായി നിർത്തിയ പൊലീസ് കോൺസ്റ്റബിളിെൻറ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയുതിർന്നു. മുംബൈയിലെ ജുഹുവിലുള്ള സിൻഹയുടെ വസതിയുടെ മുന്നിൽ വെച്ച് സർവീസ് തോക്കിൽ നിന്നാണ് വെടിപൊട്ടിയത്. ആർക്കും പരിക്കില്ലെങ്കിലും സംഭവത്തിന് ശേഷം സ്ഥലത്ത് അൽപസമയം ഭീതി നിലനിന്നു.
ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. രാമായൺ എന്ന പേരുള്ള കെട്ടിടത്തിെൻറ എട്ടാം നിലയിലാണ് മുൻ കേന്ദ്ര മന്ത്രി കൂടിയായ സിൻഹയും കുടുംബവും താമസിക്കുന്നത്. തോക്കുമായി പൊലീസുകാരൻ താഴെ നിൽക്കവെയായിരുന്നു വെടിപൊട്ടിയത്. ബോളിവുഡിലെ മുൻനിര നായിക സൊനാക്ഷി സിൻഹയുടെ പിതാവാണ് ശത്രുഘ്നൻ സിൻഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.