വാജ്​പേയിയെ അനുസരിക്കാതിരുന്നവർ എങ്ങനെ കോൺഗ്രസി​െൻറ ഉപദേശം കേൾക്കും -കപിൽ സിബൽ

ന്യൂഡൽഹി: കോൺഗ്രസ്​ തങ്ങളെ രാജധർമ്മം പഠിപ്പിക്കേണ്ടെന്ന നിയമമന്ത്രി രവിശങ്കർ പ്രസാദിന്​ മറുപടിയുമായി മുത ിർന്ന നേതാവും അഭിഭാഷകനുമായ കപിൽ സിബൽ. തങ്ങളെ രാജധർമ്മം പഠിപ്പിക്കേണ്ട എന്നാണ്​ നിയമമന്ത്രി കോൺഗ്രസിനോട്​ പ റയുന്നത്​. ഗുജറാത്ത്​ വംശഹത്യ നടക്കു​േമ്പാൾ പ്രധാനമന്ത്രിയായിരുന്ന അടൽബിഹാരി വാജ്​പേയിയെ അനുസരിക്കാൻ തയാറാകാതിരുന്ന ബി.​ജെ.പി നേതാക്കൾ എങ്ങനെയാണ്​ കോൺഗ്രസ്​ പറയുന്നത്​ കേൾക്കുക. കേള്‍ക്കുക, പഠിക്കുക, ഭരണകര്‍ത്തവ്യം നിറവേറ്റുക എന്നിവയൊന്നും നിങ്ങളുടെ സര്‍ക്കാരിന് പറഞ്ഞല്ലെന്നും കപിൽ സിബൽ ട്വീറ്റ്​ ചെയ്​തു.

2002ൽ ഗുജറാത്ത്​ കലാപം നടക്കു​േമ്പാൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദയോട്​ രാജധർമ്മം ​ പാലിക്കണമെന്ന്​ വാജ്​പേയി നിർദേശിച്ചിരുന്നു. എന്നാൽ പാർട്ടി അത്​ അനുസരിച്ചില്ലെന്ന്​ വാജ്​പേയിയുടെ സഹായിയായ ബ്രജേഷ്​ മിശ്ര വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യമാണ്​ കപിൽ സിബൽ രവിശങ്കർ പ്രസാദി​​​​​​െൻറ പ്രസ്​താവനക്കെതിരെ പ്രയോഗിച്ചത്​.

​ഡൽഹി കലാപത്തിൽ പശ്ചാത്തലത്തിൽ നിഷ്​ക്രിയനായ ആഭ്യന്തരമന്ത്രി അമിത്​ ഷാ രാജിവെക്കണമെന്ന്​ കോൺഗ്രസ്​ അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഇതിന്​ മറുപടിയായാണ്​ തങ്ങളെ രാജധർമ്മം പഠിപ്പിക്കേണ്ടെന്നും കോൺഗ്രസ്​ ഡൽഹി കലാപം രാഷട്രീയവത്​കരിക്കുകയാണെന്നും മന്ത്രി രവിശങ്കർ പ്രസാദ്​ വിമർശിച്ചത്​.

Tags:    
News Summary - Congress’ Kapil Sibal hits out at BJP over rajdharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.