കോൺഗ്രസിന്റെ യൂട്യൂബ് ചാനൽ കാണാനില്ല; കാരണം തേടി സോഷ്യൽ മീഡിയ സംഘം

കോൺഗ്രസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ 'ഇന്ത്യൻ നാഷനൽ കോൺഗ്രസ്' അപ്രത്യക്ഷമായി. രണ്ടു മില്യണിലധികം സബ്‌സ്‌ക്രൈബർമാരുള്ള ചാനലാണ് ചൊവ്വാഴ്ച രാത്രിയോടെ ഡിലീറ്റായത്.

സംഭവത്തിന് പിറകിൽ സാങ്കേതിക തകരാണോ സൈബർ ആക്രമണമാണോയെന്ന് അന്വേഷിക്കുന്നതായി കോൺഗ്രസ് സോഷ്യൽ മീഡിയ സംഘം ട്വിറ്ററിൽ അറിയിച്ചു. ഗൂഗിളുമായും യൂട്യൂബുമായും ബന്ധപ്പെടുകയാണെന്നും അവർ പറഞ്ഞു. നേതാക്കളുടെ പ്രസംഗമാണ് അധികവും ചാനലിൽ ഉണ്ടായിരുന്നത്. 

Tags:    
News Summary - Congress YouTube channel deleted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.