രാജസ്ഥാൻ: നഗരസഭകളിൽ 48 എണ്ണം കോൺഗ്രസിന്​, ബി.ജെ.പിക്ക്​​ 37

ജയ്​പൂർ: രാജസ്ഥാൻ നഗരസഭകളിലെ അന്തിമ ചിത്രം വ്യക്തമായപ്പോൾ കോൺഗ്രസിന്​ മേൽക്കൈ. ആകെയുള്ള 90 എണ്ണത്തിൽ 48 എണ്ണത്തിലും കോൺഗ്രസ്​ ചെയർമാൻമാരാണ്​. ബി.ജെ.പിക്ക്​ 37 എണ്ണം മാത്രമേ നേടാനായുള്ളൂ.

ജനുവരി 31നാണ്​ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നത്​. ആകെയുള്ള 3,035 വാർഡുകളിൽ 3,034 വാർഡുകളിലെ ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസ്​ 1,197വാർഡുകളിലും ബി.ജെ.പി 1,141വാർഡുകളിലുമാണ്​ വിജയിച്ചത്​. സ്വതന്ത്രർ 633 വാർഡുകളിൽ വിജയിച്ചിരുന്നു.

സ്വതന്ത്രരുടെ പിന്തുണയോടെയാണ്​ കോൺഗ്രസ് പല​ നഗരസഭകളിലും ഭരണം ഉറപ്പാക്കിയത്​. വിജയത്തിൽ കോൺഗ്രസ്​ പ്രവർത്തകർക്ക്​ രാജസ്ഥാൻ പി.സി.സി പ്രസിഡന്‍റ്​ ഗോവിന്ദ്​ സിങ്​ നന്ദി പറഞ്ഞു. എൻ.സി.പിയും രാഷ്​ട്രീയ ലോക്​താന്ത്രിക്​ പാർട്ടിയും ഓരോ നഗരസഭകളിലും ഭരണം പിടിച്ചു.  

Tags:    
News Summary - Congress wins majority of local body heads’ posts in Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.