എ.എ.പിയുമായി സഖ്യത്തിൽ 'ജൂനിയർ പങ്കാളിയാകാൻ' കോൺഗ്രസ് തയ്യാറാകണം -പി. ചിദംബരം

ഡൽഹിയും പഞ്ചാബും ഭരിക്കുന്ന ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തിൽ ജൂനിയർ പാർട്ണർ ആകാൻ കോൺഗ്രസ് തയ്യാറാകണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. ഗോവയിലെ നിയമ സഭ തെരഞ്ഞെടുപ്പിന്റെ ചുമതല തനിക്കായിരുന്നെന്നും തോൽവിയുടെ ഉത്തരവാദിത്തം ഏ​റ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റിൽ കോൺഗ്രസിന് മുഴുവൻ സമയ നേതൃത്വമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും ചിദംബരം പറഞ്ഞു.

പാർട്ടിയുടെ സമീപകാല തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് ഗാന്ധിമാർ മാത്രം ഉത്തരവാദികളാകില്ല. പാർട്ടിയെ പിളർത്തരുതെന്ന് അദ്ദേഹം വിമത നേതാക്കളോട് അഭ്യർത്ഥിച്ചു. സോണി ഗാന്ധി സ്ഥാനമൊഴിയാൻ സന്നദ്ധയായ വിവരം ചിദംബരവും സ്ഥിരീകരിച്ചു. പുതിയ കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കേണ്ടതുണ്ട്. അതുവരെ പാർട്ടിയെ സോണിയ നയിക്കും -ചിദംബരം പറഞ്ഞു.

ഞാൻ ഗോവയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതുപോലെ ഗാന്ധിമാരും മറ്റ് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുത്തു. ആരും ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നില്ല. എന്നാൽ ഉത്തരവാദിത്തം നേതൃസ്ഥാനത്തുള്ള എല്ലാവർക്കുമുണ്ട്. അത് ബ്ലോക്ക്, ജില്ല, സംസ്ഥാന, എ.ഐ.സി.സി തലത്തിലായാലും. എ.ഐ.സി.സി നേതൃത്വത്തിന് ഉത്തരവാദിത്തമുണ്ടെന്ന് മാത്രം പറഞ്ഞാൽ പോരാ -ചിദംബരം എൻ.ഡി ടി.വിയോട് പറഞ്ഞു.

Tags:    
News Summary - Congress Willing To Be Junior Partner In Alliance With AAP: P Chidambaram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.