കാലുമാറിയെത്തിയ അദിതി സിങ് റായ്ബറേലിയിൽ വിജയിച്ചു; കോൺഗ്രസ് മൂന്നാമത്

കോൺഗ്രസിൽ നിന്ന് കാലുമാറി ബി.ജെ.പിയിലെത്തിയ അദിതി സിങ് റായ്ബറേലിയിൽ വിജയിച്ചു. 7,000 വോട്ടുകൾക്കായിരുന്നു അദിതിയുടെ വിജയം. സമാജ്‌വാദി പാർട്ടിയുടെ രാം പ്രതാപ് യാദവിനെ​യാണ് അദിതി പരാജയപ്പെടുത്തിയത്. 93,780 വോട്ടുകൾ അദിതി നേടിയപ്പോൾ എതിർസ്ഥാനാർഥിക്ക് 86,359 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസിന്റെ മനീഷ് സിങ് ചൗഹാന് 14,063 വോട്ടുകൾ ലഭിച്ചു. കോൺഗ്രസ് കോട്ടയായ റായ്ബറേലി സീറ്റ് ഒരുകാലത്ത് ശക്തനും അഞ്ചുതവണ എംഎൽഎയുമായ അഖിലേഷ് സിങിന്റെ തട്ടകമായിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യത്തിലാണ് 2017 ൽ കോൺഗ്രസ് ടിക്കറ്റിൽ മകൾ അദിതി വിജയിച്ചത്. മണ്ഡലത്തിൽ ഇതുവരെ ബി.ജെ.പി വിജയിച്ചിരുന്നില്ല.

ഉത്തർപ്രദേശിലെ 17ാമത് വിധാൻ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവായിരുന്നു അദിതി. ഇന്ധിരാ ഗാന്ധിയുടെ കാലം മുതൽ കോൺഗ്രസുമായി അടുപ്പമുള്ളവരാണ് ഇവരുടെ കുടുംബം. 2019 ന് ശേഷം കോൺഗ്രസുമായി അഭിപ്രായ ഭിന്നതയിലായിരുന്നു അദിതി. പിന്നീട് ബി.ജെ.പിയുമായുള്ള ബന്ധം കാരണം ഇവരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. ഇതേതുടർന്ന് കഴിഞ്ഞ വർഷം നവംബറിലാണ് അവർ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്ക് മാറിയത്.

യു.എസിലെ ഡ്യൂക് സർവകലാശാലയിൽനിന്നാണ് 34 കാരിയായ അദിതി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അദിതി സിങ്ങിനെ 2017 ൽ കോൺ​ഗ്രസ് ജനറൽ സെക്രട്ടറി ​പ്രിയങ്ക ഗാന്ധിയാണ് ഇവിടെ മത്സരിപ്പിച്ചത്. അന്ന് 1,28,319 വോട്ടുകളാണ് അവർ നേടിയത്. കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ലോക്സഭയിലേക്ക് നിരവധി തവണ മത്സരിച്ച് ജയിച്ച സീറ്റാണ് റായ്ബറേലി.



Tags:    
News Summary - Congress turncoat Aditi Singh retains Rae Bareli Sadar seat as BJP candidate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.