ഡിസംബർ നാലിന് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നയം സംബന്ധിച്ച് ചർച്ചചെയ്യാനും പാർട്ടി പ്ലീനറി സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കാനുമായി ഡിസംബർ നാലിന് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരും.

മല്ലികാർജുൻ ഖാർഗെ പാർട്ടി അധ്യക്ഷനായി സ്ഥാനമേറ്റശേഷമുള്ള ആദ്യ സ്റ്റിയറിങ് കമ്മിറ്റിയാണിത്. വർക്കിങ് കമ്മിറ്റിക്ക് പകരം രൂപവത്കരിച്ചതാണ് സ്റ്റിയറിങ് കമ്മിറ്റി. ഖാർഗെ ചുമതലയേറ്റ ഉടൻ വർക്കിങ് കമ്മിറ്റിയിലെ എല്ലാ അംഗങ്ങളെയും സ്റ്റിയറിങ് കമ്മിറ്റിയിലുൾപ്പെടുത്തിയിരുന്നു.

2023 മാർച്ചിൽ നടക്കുന്ന കോൺഗ്രസ് പ്ലീനറി സമ്മേളനം കോൺഗ്രസ് അധ്യക്ഷനായുള്ള ഖാർഗെയുടെ തെരഞ്ഞെടുപ്പിന് അംഗീകാരം നൽകും. 9000ലധികം പ്രതിനിധികൾ പങ്കെടുക്കും.

Tags:    
News Summary - Congress steering committee meeting on December 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.