മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് മാപ്പ് പറയണം -ഹരിയാന ബി.ജെ.പി മേധാവി

ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഹരിയാന കോൺഗ്രസ് മേധാവി ഉദയ് ബന്നിന്‍റെ പ്രസ്താവനയിൽ കോൺഗ്രസ് മാപ്പ് പറയണമെന്ന് ഹരിയാന ബി.ജെ.പി മേധാവി ഒ.പി. ധൻകർ.

"പ്രസ്താവന നിർഭാഗ്യകരമാണ്. കോൺഗ്രസ് മാപ്പ് പറയണം. ഉദയ് ബൻ മര്യാദയുടെ എല്ലാ പരിധികളും ലംഘിച്ചു. മറ്റൊരു വിഡിയോയിൽ അദ്ദേഹം തന്‍റെ പ്രസ്താവനയെ ന്യായീകരിക്കുന്നത് കണ്ടു. അതും നിർഭാഗ്യകരമാണ്" -ധൻകർ പറഞ്ഞു.

അതേസമയം, താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും സത്യം മാത്രമാണ് പറഞ്ഞതെന്നും ഉദയ് ബൻ പ്രതികരിച്ചു. തെറ്റ് ചെയ്തെങ്കിൽ മാത്രമാണ് മാപ്പ് പറയേണ്ടതെന്നും തെറ്റായി എന്തെങ്കിലും പറഞ്ഞെങ്കിൽ അവർ കോടതിയെ സമീപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - "Congress should apologize": BJP's OP Dhankhar attacks Congress over Udai Bhan's remarks on PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.