വാരാണസിയിൽ മോദിക്ക് എതിരാളിയെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്; നാലാം സ്ഥാനാർഥി പട്ടിക പുറത്ത്

ന്യൂഡൽഹി: വരാനിരിക്കുന്ന ലോ​ക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ നാലാം പട്ടികയും പ്രഖ്യാപിച്ച് കോൺ​ഗ്രസ്. 46 പേരടങ്ങുന്ന പട്ടികയാണ് പാർട്ടി പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസിൻ്റെ അജയ് റായ് വാരാണസിയിൽ മത്സരിക്കും. ത്തർപ്രദേശ് കോൺ​ഗ്രസ് അധ്യക്ഷനാണ് അജയ് റായ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ റായിയുടെ മൂന്നാമത് പോരാട്ടമാണിത്.

2019 ലേക്സഭ തെരഞ്ഞെയുപ്പിൽ സമാജ് വാദി പാർട്ടി നേതാവ് ശാലിനി യാദവ് ആയിരുന്നു നരേന്ദ്ര മോദിയുടെ പ്രധാന എതിരാളി. 4.80 ലക്ഷം വോട്ടുകൾക്കാണ് മോദി ശാലിനി യാദവിനെ പരാജയപ്പെടുത്തിയത്. 1,52,548 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തായിരുന്നു അജയ് റായ്.

കോൺ​ഗ്രസ് നേതാവ് ദി​ഗ് വിജയ് സിങ് മധ്യപ്രദേശിലെ രാജ്ഘഡ് ലോക്സഭ മണ്ഡലത്തിൽ നിന്നും ഇമ്രാൻ മസൂദ് സഹാറൻപൂരിൽ നിന്നും വിരേന്ദർ റാവത് ഹരിദ്വാറിൽ നിന്നും മത്സരിക്കും.

ഏപ്രിൽ 19നായിരിക്കും ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുക.

Tags:    
News Summary - Congress shares 4th list of candidates for Loksabha Election 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.