മധ്യപ്രദേശ്​: രാജിവെച്ച മന്ത്രിമാരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസ്​

ഭോപ്പാൽ: മധ്യപ്രദേശ്​ സർക്കാറിൽ നിന്ന്​ രാജിവെച്ച ആറ്​ മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന്​ ആവശ്യപ്പെട്ട് ​ കോൺഗ്രസ്​ നിയമസഭാ സ്​പീക്കർ പരാതി നൽകി. രാജികത്ത്​ നൽകിയ ആറു മന്ത്രിമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അ​േയാഗ്യരാക്കണം എന്നാണ്​ കോൺഗ്രസ്​ ആവശ്യപ്പെടുന്നത്​. രാജിവെച്ച 22 എം.എൽ.എമാരെയും വിളിച്ചുവരുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

തു​ൾ​സി സി​ലാ​വ​ത്, ഗോ​വി​ന്ദ്​ സി​ങ്​ ര​ജ്​​പു​ത്, ഡോ. ​പ്ര​ഭു​റാം ചൗ​ധ​രി, ഇ​മ​ർ​തി ദേ​വി, പ്ര​ദ്യു​മ്​​ന സി​ങ്​ തോ​മ​ർ, മ​ഹേ​ന്ദ്ര സി​ങ്​ സി​സോ​ദി​യ എന്നീ മന്ത്രിമാരാണ് രാജിവെച്ചത്​. രാജികത്ത്​ നൽകിയ ഇവർ തിങ്കളാഴ്​ച മുതൽ പാർട്ടിയുമായി ബന്ധപ്പെടാതെ ബംഗളൂരുവിൽ അജ്ഞാത കേന്ദ്രത്തിൽ കഴിയുകയാണ്​.

രാജി സമർപ്പിച്ച എം.എൽ.എമാരെ വിളിച്ചുവരുത്തുമെന്നും രാജിക്കത്ത്​ പരിശോധിക്കുമെന്നും സ്​പീക്കർ എൻ.പി പ്രജാപതി അറിയിച്ചു.

ജ്യോതിരാദിത്യ സിന്ധ്യ രാജിവെച്ചതോടെ ആറു മന്ത്രിമാരു​ൾപ്പെടെ 22 എം.എൽ.എമാർ രാജികത്ത്​ നൽകുകയായിരുന്നു.

Tags:    
News Summary - Congress seeks disqualification of 6 rebel ministers - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.