യോഗി സർക്കാർ കോവിഡ്​ മരണങ്ങൾ മറച്ചുവെക്കുന്നു; കണക്കുകൾ വ്യാജമെന്ന്​​ കോൺഗ്രസ്​

~~ ലഖ്​നൗ: ഉത്തർപ്രദേശ്​ സർക്കാർ കോവി​ഡി​െൻറ യഥാർഥ മരണങ്ങളും കണക്കുകളും മറച്ചുവെക്കുകയാണെന്ന്​ ആരോപിച്ച്​ കോൺഗ്രസ്​. ലഖ്​നൗ നഗരത്തിൽ 2,268 കോവിഡ്​ മരണങ്ങളാണ്​ ഉണ്ടായതെന്ന്​ സർക്കാർ പറയു​േമ്പാഴും യഥാർഥ കണക്കുകൾ മറ്റൊന്നാണെന്ന്​ കോൺഗ്രസ്​ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.

''ലഖ്​നൗവിൽ 7,890 മരണ സർട്ടിഫിക്കറ്റുകളാണ്​ ഏപ്രിൽ 1മുതൽ മെയ്​ 15വരെ പുറത്തിറക്കിയിട്ടുള്ളത്​. 5,970 മരണ സർട്ടിഫിക്കറ്റുകളാണ്​ ഫെബ്രുവരി 15മുതൽ മാർച്ച്​ 31 വരെയുള്ള കാലത്ത്​ പുറത്തിറക്കിയിട്ടുള്ളത്​.അതായത്​ ഏപ്രിൽ 1 മുതൽ മെയ്​ 15വരെ 2000ത്തോളം മരണസർട്ടിഫിക്കറ്റുകൾ അധികമായി ലഖ്​നൗവിൽ പുറത്തിറക്കിയിട്ടുണ്ട്​. പക്ഷേ സർക്കാർ ഈ അധികമായി വന്ന മരണങ്ങളൊന്നും കോവിഡ്​ മൂലമാണെന്ന്​ സമ്മതിക്കുന്നില്ല.

യു.പി മുഖ്യമന്ത്രി ​യോഗി ആദിത്യനാഥ്​ പറയുന്നത്​ എല്ലാം നിയന്ത്രണത്തിലാണെന്നാണ്​. പക്ഷേ ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകുന്നു. യഥാർഥ കണക്കുകൾ ഒരു നാൾ വരും. അവർ വ്യാജമായ കണക്കുകൾ പറയുകയാണ്'' -കോൺഗ്രസ്​ വക്താവ്​ പറഞ്ഞു.

വസ്​തുതകൾ തള്ളിക്കളയുക, തെളിവുകൾ നശിപ്പിക്കുക, ഇല്ലാത്ത കണക്കുകൾ കാണിക്കുക എന്നിവയിലാണ്​​ സർക്കാർ ചെയ്യുന്നതെന്ന്​ ഉത്തർപ്രദേശ്​ കോൺഗ്രസ്​ നിയമസഭ കക്ഷി നേതാവ്​ ആരാധന മിശ്ര പറഞ്ഞു.

അതേസമയം ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്നാണ്​ യോഗിയുടെ വാദം. കോവിഡിന്റെ മൂന്നാം തരം​ഗം നേരിടാനും യു.പി തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇവിടെ ഒളിച്ചുവെക്കാനൊന്നുമില്ല. എല്ലാം വ്യക്തമാണ്. കോവിഡ് പരിശോധനയുടെയും ഫലത്തിന്റെയും മരണത്തിന്റെയും കണക്കുകൾ സർക്കാറിന്റെ കോവിഡ് പോർട്ടൽ വെബ്സൈറ്റിലുണ്ടെന്നും യോഗി പറഞ്ഞിരുന്നു. 

Tags:    
News Summary - Congress Says Yogi Govt in Denial and Manipulating Data, Accuses UP of Hiding Death Toll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.