രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി

പ്രിയങ്കയുടെ പ്രസ്​താവന ഒരു വർഷം മുമ്പത്തേത്​; പ്രചരിപ്പിക്കുന്നതിന്​ പിന്നിൽ ബി.ജെ.പിയുടെ താൽപര്യമെന്നും​ കോൺഗ്രസ്​

ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന്​ പുറത്തു നിന്നുള്ളയാൾ കോൺഗ്രസ്​ അധ്യക്ഷ സ്​ഥാനത്ത്​ വര​ട്ടെയെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്​താവന ഒരു വർഷം മുമ്പ്​ നൽകിയ അഭിമുഖത്തിൽ നിന്നുള്ളതാണെന്ന്​ കോൺഗ്രസ്​ വിശദീകരണം. ബി.ജെ.പി യുടെ താൽപര്യമനുസരിച്ചാണ്​ മാധ്യമങ്ങൾ അത്​ പ്രചരിപ്പിക്കുന്നത്​. കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സുർജേവാലയാണ്​ ഇത്​ സംബന്ധിച്ച വിശദീകരണം നൽകിയത്​. 2019 ജൂലൈ ഒന്നിന്​ നൽകിയ അഭിമുഖത്തിൽ നിന്നുള്ളതാണ്​ അത്​. രാഹുൽ ഗാന്ധി കോൺ​ഗ്രസ്​ അധ്യക്ഷ സ്​ഥാനത്ത്​ നിന്ന്​ മാറിയ സാഹചര്യത്തിൽ അതിനെ പിന്തുണച്ച്​ നടത്തിയ പ്രസ്​താവനയായിരുന്നു പ്രിയങ്കയുടേത്​.

നേരത്തെ, രാഹുലിന്​ ഉന്നത സ്​ഥാനത്തേക്ക്​ എത്താൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്​ രാജിവെക്കാൻ ഒരുങ്ങിയെങ്കിലും രാഹുൽ അതിന്​ വഴങ്ങിയിരുന്നില്ലെന്ന പുതിയ വെളിപ്പെടുത്തലും കോൺഗ്രസ്​ വക്​താവ്​ ശങ്ക്​തിസിങ്​ ഗോവിൽ നടത്തി.

ബി.ജെ.പിക്കും പ്രധാനന്ത്രി​ നരേന്ദ്ര മോദിക്കും എതിരെ രാഹുൽ ഗാന്ധി ദിനേനെയെന്നോണം ശക്​തമായ വിമർശനങ്ങൾ ഉയർത്തുന്ന സാഹചര്യത്തിൽ തെറ്റായ പ്രചാരണങ്ങൾ അഴിച്ചു വിടാനുള്ള നീക്കമാണ്​ ബി.ജെ.പി നടത്തുന്നതെന്നും കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സുർജേവാല ആരോപിച്ചു.  കോൺഗ്രസ്​ ആഗ്രഹിക്കുന്ന നിർഭയത്വവും വിട്ടുവീഴ്​ചയില്ലാത്ത ധീരതയുമാണ്​ രാഹുൽ പ്രകടിപ്പിക്കുന്നതെന്നും സുർജേവാല പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.