യു.പി.ഐയിൽ സർക്കാർ കള്ളം പറയുന്നുവെന്ന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: യു.​പി.​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ല​മെ​ന്റ​റി സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് എം.​പി​മാ​ർ എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന ആ​രോ​പ​ണം ത​ള്ളി കോ​ൺ​ഗ്ര​സ്.

പി. ​ചി​ദം​ബ​രം, മ​നീ​ഷ് തി​വാ​രി, ഗൗ​ര​വ് ഗൊ​ഗോ​യ് എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ഞ്ച് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും ഫീ​സ് തീ​രു​മാ​നി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മി​തി​യു​ടെ നി​ർ​ദേ​ശ​ത്തെ എ​തി​ർ​ത്ത​താ​യി രേ​ഖ​ക​ളി​ൽ ഇ​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​റി​ന്റെ വാ​ദം.

എ​ന്നാ​ൽ, ആ​ഗ​സ്റ്റി​ൽ ന​ട​ന്ന ധ​ന​കാ​ര്യ പാ​ർ​ല​മെ​ന്റ​റി സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ യു.​പി.​ഐ ടാ​ക്സ് അ​ല്ലെ​ങ്കി​ൽ ചാ​ർ​ജ് ചു​മ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യ​ക്ത​മാ​യ നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്ന് ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വും കോ​ൺ​ഗ്ര​സ് എം.​പി.​യു​മാ​യ ഗൗ​ര​വ് ഗൊ​ഗോ​യി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി​യും വ്യ​ക്ത​മാ​ക്കി. യു.​പി.​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് അ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നെ​ങ്കി​ലും സ​ർ​ക്കാ​റി​ന് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്ന് ​​ഗൊ​ഗോ​യി പ​റ​ഞ്ഞു. ര​ഹ​സ്യ സ്വ​ഭാ​വ​മു​ള്ള യോ​ഗ ന​ട​പ​ടി​ക​ളെ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്കാ​യി തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​നീ​ഷ് തി​വാ​രി പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​യ​ർ​ന്നു​വ​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം മ​റി​ക​ട​ക്കാ​ൻ പാ​ർ​ല​മെ​ന്റ​റി സ​മി​തി​യു​ടെ ന​ട​പ​ടി​ക​ളെ സ​ർ​ക്കാ​ർ രാ​ഷ്ട്രീ​യ​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളെ പ്രീ​ണി​പ്പി​ക്കാ​നാ​യി ന​ട​പ്പാ​ക്കി​യ യു.​പി.​ഐ നി​കു​തി തീ​രു​മാ​ന​ത്തി​നെ​തി​രെ രാ​ജ്യ​ത്താ​ക​മാ​നം ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് പ​റ​ഞ്ഞു.

Tags:    
News Summary - Congress says government is lying in UPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.