ലഖ്നോ: യു.പിയിൽ ശിവ്പാൽ യാദവിൻെറ പാർട്ടി സ്ഥാനാർഥിയെ കോൺഗ്രസും സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് യു.പിയിലെ മഹാരാജ്ഗഞ്ച് സീറ്റിലെ സ്ഥാനാർഥി പ്രഖ്യാപനമാണ് അബദ്ധമായത്. അബദ്ധം മനസിലായതേ ാടെ സ്ഥാനാർഥിയെ മാറ്റി കോൺഗ്രസ് തടിയൂരി.
ജയിൽ ശിക്ഷ അനുഭവിക്കുന്ന രാഷ്ട്രീയനേതാവ് അമർമാണി ത്രിപാഠിയുടെ മകൾ തനുശ്രീ ത്രിപാഠിയെയാണ് മഹാരാജ്ഗഞ്ചിൽ മത്സരിക്കാനായി കോൺഗ്രസും ശിവ്പാൽ യാദവിൻെറ പ്രഗതിശീൽ സമാജ്വാദി പാർട്ടി -ലോഹ്യയും നിയോഗിച്ചത്. ശിവ്പാൽ യാദവിൻെറ സ്ഥാനാർഥിയും തനുശ്രീ ആണെന്ന് അറിഞ്ഞതോടെ കോൺഗ്രസ് സ്ഥാനാർഥിയെ മാറ്റുകയായിരുന്നു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തക സുപ്രിയ ഷ്രിൻഡെയെയാണ് പുതിയ സ്ഥാനാർഥിയായി തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ കോൺഗ്രസിന് നന്ദി അറിയിച്ച് സുപ്രിയ രംഗത്തെത്തി.
ഞാൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു. എന്നെ വിശ്വസിച്ച് മഹാരാജ്ഗഞ്ച് ഏൽപ്പിച്ചതിന് കോൺഗ്രസിനോടും രാഹുൽ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും ജ്യോതിരാദിത്യ സിന്ധ്യയോടും നന്ദിയുള്ളവളായിരിക്കും. മരിച്ചു പോയ പിതാവിൻെറ പാരമ്പര്യം സജീവമായി നിലനിർത്താൻ സാധിക്കുക എന്നത് ബഹുമാനമായി കാണുന്നു. ജനാധിപത്യത്തിൽ അർഥവത്തായ പങ്കു വഹിക്കുന്നതിനായി കാത്തിരിക്കുന്നു - എന്ന് സുപ്രിയ ട്വീറ്റ് ചെയ്തു.
സുപ്രിയയുടെ പിതാവ് ഹർഷ വർധൻ മഹാരാജ്ഗഞ്ചിൽ നിന്ന് രണ്ട് തവണ കോൺഗ്രസ് എം.പിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.