രാമക്ഷേത്രനിർമാണത്തെ അനുകൂലിക്കുന്നു -കോൺഗ്രസ്

ന്യൂഡൽഹി: ബാബരി ഭൂമി തർക്ക കേസിലെ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്​ത്​ കോൺഗ്രസ്​ നേതൃത്വം. പാർട്ടി എല്ലാ സമ യത്തും രാമക്ഷേത്രത്തെ അനുകൂലിച്ചിരുന്നു. സുപ്രീംകോടതി വിധിയോടെ രാമക്ഷേത്ര വിഷയമുയർത്തിയുള്ള മതരാഷ്​ട്രീ യത്തിന്​ അന്ത്യമാവുകയാണെന്നും പാർട്ടി വ്യക്​തമാക്കി.

സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി വർക്കിങ്​ ക മ്മിറ്റി ചേർന്ന്​ സുപ്രീംകോടതി വിധിയെ കുറിച്ച്​ ചർച്ച നടത്തും. ഇതിന്​ ശേഷം രാമക്ഷേത്ര നിർമ്മാണത്തിലും സുപ്രീംകോടതി വിധിയിലും പ്രമേയം പാസാക്കുമെന്നും പാർട്ടി വക്​താവ്​ രൺദീപ്​ സിങ്​ സുർജേവാല അറിയിച്ചു.

സുപ്രീംകോടതി വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്​. പരസ്​പര ബഹുമാനവും സമൂഹത്തിൽ സമാധാനവും കാത്തുസൂക്ഷിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും കോൺഗ്രസ്​ പ്രസ്​താവനയിൽ പറഞ്ഞു. തുടർന്ന്​ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ്​ രാമക്ഷേത്രത്തിന്​ അനുകൂലമാണ്​ പാർട്ടിയെന്ന്​ നിലപാട്​ സുർജേവാല വ്യക്​തമാക്കിയത്​.

സാ​ഹോ​ദ​ര്യ​വും സ്​​നേ​ഹ​വും നി​ല​നി​ർ​ത്തേ​ണ്ട സ​മ​യം
സു​​പ്രീം​​കോ​​ട​​തി വി​​ധി എ​​ല്ലാ​​വ​​രും ബ​​ഹു​​മാ​​നി​​ക്ക​​ണമെന്നും ഐ​​ക്യം തകരാതെ കാക്കണമെന്നും രാഹുൽ ഗാന്ധി. സാ​േ​​ഹാ​​ദ​​ര്യ​​വും പ​​ര​​സ്​​​പ​​ര​​വി​​ശ്വാ​​സ​​വും സ്​​​നേ​​ഹ​​വും നി​​ല​​നി​​ർ​​ത്തേ​​ണ്ട സമയമാണിത്​. കോ​​ട​​തി​​യു​​ടെ വി​​ധി ആ​​ദ​​രി​​ക്കു​​ന്ന​​തി​​നൊ​​പ്പം, പ​​ര​​സ്​​​പ​​ര സാ​​ഹോ​​ദ​​ര്യം നി​​ല​​നി​​ർ​​ത്തു​​ക​​യും വേ​​ണമെന്നും രാ​ഹു​ൽ ഗാ​ന്ധി പ്രതികരിച്ചു.

Tags:    
News Summary - Congress on ram temple issue-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.