ട്രംപിന്റെ ഇന്ത്യ-പാക് സമാധാന അവകാശവാദം; മോദിയുടെ മൗനം വീണ്ടും ചോദ്യം ചെയ്ത് കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യക്കും പാകിസ്താനും ഇടയിൽ സമാധാനത്തിന് മധ്യസ്ഥത വഹിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ കോൺഗ്രസ് ചോദ്യം ചെയ്തു.

‘ഓപറേഷൻ സിന്ദൂരിന് പെട്ടെന്ന് വിരാമമിടാൻ ഇന്ത്യയെ നിർബന്ധിക്കാൻ താരിഫ് ഉപയോഗിച്ചതായി അദ്ദേഹം അവകാശപ്പെടുന്നത് 50ാമത് തവണയാണ്. പ്രസിഡന്റ് ട്രംപ് താൻ ഉന്നയിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട താരിഫ് ഭീഷണികളെക്കുറിച്ച് കൃത്യമായ കണക്കുകൾ നൽകിയിട്ടുണ്ട്. ഗസ്സയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ സമാധാന ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട് നമ്മുടെ പ്രധാനമന്ത്രി മൗനം പാലിക്കുന്നു’- ‘എക്‌സി’ലെ ഒരു പോസ്റ്റിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എഴുതി.

ട്രംപിന്റെ അചഞ്ചലമായ സമാധാന ശ്രമങ്ങളെയും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ദൃഢനിശ്ചയത്തെയും പ്രശംസിച്ചുകൊണ്ട് ശേഷിക്കുന്ന എല്ലാ ഇസ്രായേലി ബന്ദികളുടെ മോചനത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തിരുന്നു.

‘രണ്ട് വർഷത്തിലേറെ തടവിലായിരുന്ന എല്ലാ ബന്ദികളുടെ മോചനത്തെയും സ്വാഗതം ചെയ്യുന്നു. അവരുടെ കുടുംബങ്ങളുടെ ധൈര്യത്തിനും, പ്രസിഡന്റ് ട്രംപിന്റെ അചഞ്ചലമായ സമാധാന ശ്രമങ്ങൾക്കും, പ്രധാനമന്ത്രി നെതന്യാഹുവിന്റെ ശക്തമായ ദൃഢനിശ്ചയത്തിനും ഉള്ള ആദരസൂചകമായി അവരുടെ സ്വാതന്ത്ര്യം നിലകൊള്ളുന്നു. മേഖലയിൽ സമാധാനം സ്ഥാപിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ആത്മാർത്ഥമായ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നുവെന്ന് മോദി ‘എക്സി’ൽ പോസ്റ്റ് ചെയ്തു.

Tags:    
News Summary - Congress questions PM Modi’s silence on Trump’s India-Pakistan peace claim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.