ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ അതിശക്തമായ ആക്രമണം നടത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്ത് തരം പ്രധാനമന്ത്രിയാണ് അദ്ദേഹമെന്ന് ചോദിച്ചു. സൂചി കുത്താൻ ഇടമില്ലാത്തവിധം പ്രവർത്തകർ തിങ്ങിനിറഞ്ഞ ന്യൂഡൽഹിയിലെ രാംലീലാ മൈതാനത്ത് കോൺഗ്രസിെൻറ ‘ജനാേക്രാശ്’ റാലിയെ അഭിസംബോധന ചെയ്ത രാഹുൽ ഇനിയുള്ള സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലും 2019ലെ പൊതുതെരഞ്ഞെടുപ്പിലും ജയം കോൺഗ്രസിനായിരിക്കുമെന്ന് പ്രഖ്യാപിച്ചു.
കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുത്തശേഷം രാഹുൽ ഗാന്ധി പെങ്കടുക്കുന്ന ഡൽഹിയിലെ ആദ്യ പൊതുപരിപാടിയായ ‘ജനാക്രോശ്’ റാലി 2019ലെ പൊതുതെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിെൻറ പ്രചാരണപ്രവർത്തനങ്ങളുടെ കേളികൊട്ടായി മാറി. കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിലും 2019ലെ പൊതുതെരഞ്ഞെടുപ്പിലും കോൺഗ്രസിനായിരിക്കും ജയമെന്ന് ആവേശഭരിതരായ പ്രവർത്തകരെ നോക്കി രാഹുൽ പറഞ്ഞു. ‘‘ദലിതുകൾ ആക്രമിക്കപ്പെടുേമ്പാഴും രോഹിത് വെമുലക്ക് മരിക്കേണ്ടിവന്നപ്പോഴും പ്രധാനമന്ത്രി ഒരു വാക്കുപോലും പറഞ്ഞില്ല. നീരവ് മോദി രാജ്യം വിേട്ടാടിയിട്ടും പ്രധാനമന്ത്രി മോദി ഒന്നും പറഞ്ഞില്ല.
റാഫേൽ ഇടപാടിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡിനെ തഴഞ്ഞ് 45,000 കോടി രൂപ കടമുള്ള മോദിയുടെ സുഹൃത്തിന് നൽകാൻവേണ്ടി മാത്രം കരാറിൽ മാറ്റംവരുത്തി. കോർപറേറ്റുകളുടെ കടങ്ങൾ എഴുതിത്തള്ളുന്ന തിരക്കിലായ സർക്കാർ പ്രയാസത്തിലായ കർഷകെൻറ കടം എഴുതിത്തള്ളുന്നില്ല. ജഡ്ജി ലോയ കേസിൽ സുപ്രീംകോടതിയിലെ ജഡ്ജിമാർക്ക് നീതി ചോദിച്ച് ജനങ്ങളുടെ അടുത്തേക്ക് വരേണ്ടിവന്നു. താങ്കൾ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നില്ലെന്ന് ഒരു വിദേശ മണ്ണിൽവെച്ച് ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് കേൾക്കേണ്ടിവന്നു.
ഒരു അജണ്ടയുമില്ലാതെ ചൈനയിൽ പോയി ചൈനീസ് പ്രസിഡൻറിനൊപ്പം ചായ കുടിക്കുകയാണ് മോദി. തെൻറ പ്രസംഗങ്ങളിൽ നുണയല്ലാത്തതൊന്നും അദ്ദേഹം പറയുന്നില്ല.ചൈനയിലേക്ക് പോയപ്പോൾ ദോക്ലാമിനെ കുറിച്ച് മോദി മിണ്ടിയില്ല. എന്ത് തരം പ്രധാനമന്ത്രിയാണ് മോദി’’ -രാഹുൽ ചോദിച്ചു. എവിടെയെല്ലാം പോകുന്നോ അവിടെയെല്ലാം ജനങ്ങളോട് സന്തുഷ്ടരാണോയെന്ന് ചോദിക്കുേമ്പാൾ അല്ലെന്ന മറുപടിയാണ് ജനം നൽകുന്നതെന്ന് രാഹുൽ പറഞ്ഞു. കോൺഗ്രസിെനയും അതിെൻറ നേതാക്കളെയും കുറിച്ച് മോദി കള്ളങ്ങൾ പറഞ്ഞു പരത്തി. ഇപ്പോൾ കോൺഗ്രസിെൻറയും പ്രവർത്തകരുടെയും ശക്തി ജനം തിരിച്ചറിഞ്ഞുതുടങ്ങി. ബി.ജെ.പിയും ആർ.എസ്.എസും വെറുപ്പ് പ്രചരിപ്പിക്കുേമ്പാൾ കോൺഗ്രസ് പ്രചരിപ്പിക്കുന്നത് സ്നേഹമാണ്.
സോണിയ ഗാന്ധിയും മോദിയെ കടന്നാക്രമിച്ചു. അഴിമതിയെക്കുറിച്ച് എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴൊന്നും മിണ്ടാത്തതെന്ന് അവർ ചോദിച്ചു.അഴിമതിയുടെ വേരുകൾ എൻ.ഡി.എ ഭരണത്തിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു. എതിർശബ്ദങ്ങളെ അടിച്ചമർത്തുകയും ഭരണഘടന സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്ന സർക്കാർ, തെരഞ്ഞെടുപ്പ് നേട്ടത്തിനായി സമുദായങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ‘‘മുെമ്പാരു കാലത്തുമുണ്ടാകാത്ത പ്രതിസന്ധിയിലൂടെയാണ് ജുഡീഷ്യറി കടന്നുപോകുന്നത്. മാധ്യമങ്ങൾക്ക് അതിെൻറ ധർമം നിർവഹിക്കാനാവുന്നില്ല. അല്ലെങ്കിൽ അവരെ അതിൽനിന്ന് തടഞ്ഞിരിക്കുന്നു’’ -സോണിയ പറഞ്ഞു.
ഡോ. മൻമോഹൻ സിങ്, എ.കെ. ആൻറണി, ഗുലാം നബി ആസാദ്, ക്യാപ്റ്റൻ അമരീന്ദർ സിങ്, ഷീലാ ദീക്ഷിത്, ഹരീഷ് റാവത്ത്, കൊടിക്കുന്നിൽ സുരേഷ്, ജ്യോതിരാദ്യ സിന്ധ്യ, രൺദീപ് സുർജേവാല തുടങ്ങിയ നേതാക്കളുടെ നിരതന്നെ റാലിയെ അഭിവാദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.