ജയ്പുർ: രാജസ്ഥാനിൽ അശോക് െഗഹ്ലോട്ട് സർക്കാറിനെ പിന്തുണക്കാൻ രണ്ട് എം.എൽ.എമാർക്ക് 10 കോടി രൂപ വീതം നൽകിയെന്ന, കോൺഗ്രസ് നേതാവിെൻറ പ്രസംഗ വിഡിയോ പരസ്യപ്പെടുത്തി ബി.ജെ.പി. സംസ്ഥാന കോൺഗ്രസിൽ സചിൻ പൈലറ്റിെൻറ നേതൃത്വത്തിൽ അരങ്ങേറിയ കലാപത്തിലും രാജ്യസഭ തെരഞ്ഞെടുപ്പുവേളയിലും പാർട്ടിയെ പിന്തുണക്കാൻ ഭാരതീയ ട്രൈബൽ പാർട്ടിയുടെ (ബി.ടി.പി) രണ്ട് എം.എൽ.എമാർ കോടികൾ വാങ്ങിയെന്ന, കോൺഗ്രസ് എം.എൽ.എ മഹേന്ദ്രജീത് സിങ് മാളവ്യയുടെ പ്രസംഗമാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
പാർട്ടിയിൽ പ്രതിസന്ധിയുണ്ടായപ്പോൾ കൂടെ നിൽക്കാൻ അഞ്ചു കോടിയും രാജ്യസഭ തെരഞ്ഞെടുപ്പിൽ പിന്തുണക്കാൻ അഞ്ചു കോടിയും വീതമാണ് എം.എൽ.എമാർ വാങ്ങിയതെന്ന് മഹേന്ദ്രജീത് സിങ് മാളവ്യ പ്രസംഗത്തിൽ വെളിപ്പെടുത്തുന്നുണ്ടെന്ന് ബി.ജെ.പി അധ്യക്ഷൻ ട്വീറ്റ് ചെയ്തു. ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി അശോക് െഗഹ്ലോട്ട് ഇക്കാര്യത്തിൽ മറുപടി പറയണമെന്നും പൂനിയ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂണിൽ രാജ്യസഭ തെരഞ്ഞെടുപ്പു വേളയിലും ജൂലൈയിൽ സചിൻ പൈലറ്റ് സൃഷ്ടിച്ച പ്രതിസന്ധി സമയത്തും പാർട്ടി എം.എൽ.എമാരെ കോൺഗ്രസ് ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. ഈ രണ്ടു വേളയിലും ബി.ടി.ബി എം.എൽ.എമാരായ രാംപ്രസാദ് ദിൻദോറും രാജ്കുമാർ റോട്ടും കോൺഗ്രസ് സർക്കാറിനെയാണ് പിന്തുണച്ചത്്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.