കോൺ​ഗ്രസ്​ ബി.ജെ.പിയെ നേരിടാൻ പര്യാപ്​തമല്ല– പി.ചിദംബരം

കൊൽക്കത്ത: കോൺഗ്രസി​​െൻറ സംഘടന സംവിധാനം ബി.ജെ.പിയുടെ സംഘടന സംവിധാനത്തിന്​ ഒപ്പം നിൽക്കുന്നതല്ലെന്ന്​ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ്​ നേതാവുമായ പി.ചിദംബരം. തൃണമൂൽ കോൺഗ്രസ് നേതാവ് ഒബ്രിയാനോടൊത്ത് ഒരു സംവാദത്തിൽ പങ്കെടുത്തുകൊണ്ടായിരുന്നു പി.ചിദംബരത്തിന്‍റെ അഭിപ്രായപ്രകടനം. വോട്ടുകൾ സമാഹാരിക്കാനുള്ള അതിശക്തമായ സംവിധാനമുണ്ട് ബി.ജെപിക്ക്. എന്നാൽ അത് പശ്​ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസി​​െൻറ​യോ തമിഴ്​നാട്ടിൽ ​എ.​െഎ.എ.ഡി.എം.കെയു​ടേയോ സംവിധാനത്തിന്​ വെല്ലുവിളി ഉയർത്താൻ പര്യാപ്​തമല്ലെന്നും ചിദംബരം പറഞ്ഞു.

യു.പിയിലെ ബി.ജെ.പിയുടെ വിജയം നോട്ട് നിരോധനത്തിനുള്ള അംഗീകാരമാണെന്ന വാദം അദ്ദേഹം തള്ളിക്കളഞ്ഞു. അങ്ങനെയെങ്കില്‍ പഞ്ചാബിലെ കോൺഗ്രസിന്‍റെ വിജയം നോട്ട് നിരോധനത്തിന് എതിരാണെന്ന്​ പറയേണ്ടി വരുമല്ലോ എന്നും ചിദംബരം തിരിച്ചടിച്ചു.

ദേശീയ രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ 29 തരത്തിലുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തണം. നമ്മുടെ രാജ്യത്തെ ജനാധിപത്യം ഇനിയും പക്വത പ്രാപിച്ചിട്ടില്ല. എതിർക്കപ്പെടാനുള്ള സ്വാതന്ത്ര്യം ഇന്ന് കുറഞ്ഞുവരികയാണ്. ദലിതുകൾ, ന്യൂനപക്ഷങ്ങൾ, സന്നദ്ധസംഘടനകൾ എല്ലാം ഭീഷണി നേരിടുകയാണ്- ചിദംബരം പറഞ്ഞു

 

Tags:    
News Summary - Congress' Organisational Structure No Match For That Of BJP-RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.