റാലി ഒഴിവാക്കാൻ കോൺഗ്രസ്​ 25 ലക്ഷം രൂപ വാഗ്​ദാനം ചെയ്​തു -അസദുദ്ദീൻ ഉവൈസി

ഹൈദരാബാദ്​: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്​ മ​ുന്നോടിയായി നടത്താനിരിക്കുന്ന റാലി റദ്ദാക്കാൻ കോൺഗ്രസ്​ 25 ലക്ഷം രൂപ വാഗ്​ദാനം ചെയ്​തതായി ഒാൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.​െഎ.എം.എം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഇത്​ തെളിയിക്കുന്ന ശബ്​ദ സന്ദേശം ത​​​​െൻറ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്​ച നടന്ന പാർട്ടി റാലിയിലാണ്​ ഉവൈസി കോൺഗ്രസിനെതിരെ​ ആരോപണം ഉന്നയിച്ചത്​. ‘നമ്മൾ റാലി റദ്ദാക്കിയാൽ 25 ലക്ഷം രൂപ പാർട്ടി ഫണ്ടായി നൽകാമെന്നാണ്​ അവർ വാഗ്​ദാനം ചെയ്​തത്​. ഇത്തരത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയെ നിങ്ങൾ എന്തു വിളിക്കും’ ഉവൈസി ചോദിച്ചു.

അതേസമയം ആരോപണം കോൺഗ്രസ്​ നിഷേധിച്ചു. ഉവൈസി കള്ളം പറയുകയാണെന്നും അതിനാൽ തന്നെ തെളിവി​​​െൻറ ആവശ്യമില്ലെന്നും കോൺഗ്രസ്​ നേതാവ്​ മീം അഫ്​സൽ പറഞ്ഞു.

ഉവൈസിയുടെ പക്കൽ തെളിവുകളൊന്നും ഉണ്ടാവില്ല. ഉവൈസി ഏതു വിഷയത്തിൽ സംസാരിക്കുമ്പോഴും ബി.ജെ.പിയെ പിന്തുണക്കും. കോൺഗ്രസ്​ തെലങ്കാനയിൽ ശക്തമായ പാർട്ടിയായി മാറിക്കൊണ്ടിരിക്കുകയാണ്​. അതിനാലാണ്​ അദ്ദേഹം ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മീം അഫ്​സൽ അഭിപ്രായപ്പെട്ടു.


Tags:    
News Summary - Congress Offered Rs. 25 Lakh To Cancel Telangana Rally said Asaduddin Owaisi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.