Posted On
date_range Updated On
date_range കൊടിക്കുന്നിൽ സുരേഷ് എം.പി പാർലമെന്‍റ് ഇടനാഴിയിൽ കാൽവഴുതി വീണു
ന്യൂഡൽഹി: ലോക്സഭ എം.പി കൊടിക്കുന്നിൽ സുരേഷ് പാർലമെന്‍റ് ഇടനാഴിയിൽ കാൽവഴുതി വീണു. പ്രതിപക്ഷ പാർട്ടി യോഗത്തിന് ശേഷം രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിൽനിന്ന് പുറേത്തക്ക് വരുന്നതിനിടെയാണ് സംഭവം.
പ്രഥമ ശുശ്രൂഷ നൽകി എം.പിയെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർഷിക നിയമവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച് 12 പ്രതിപക്ഷ രാജ്യസഭ എം.പിമാരെ സസ്പെൻഡ് ചെയ്തതുമായി ബന്ധെപ്പട്ട് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചിരുന്നു. മല്ലികാർജുൻ ഖാർഗെയുടെ ഓഫിസിലായിരുന്നു യോഗം. ഇതിൽ പെങ്കടുത്ത് പുറത്തിറങ്ങുന്നതിനിടെയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.