കോൺഗ്രസി​​േൻറത്​​ നുണകളുടെ പത്രിക - മോദി

ഇറ്റാനഗർ: കോൺഗ്രസിനെ പോലെതന്നെ അവരുടെ പ്രകടനപത്രികയും നുണകളുടെ കൂമ്പാരമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രകടന പത്രിക എന്നല്ല നുണകളുടെ പത്രിക എന്നാണ്​ അതിനെ വിളിക്കേണ്ടതെന്നും മോദി പറഞ്ഞു. അരുണാചൽപ്രദേശില െ പാസിഘട്ടിൽ തെരഞ്ഞെടുപ്പ്​ പ്രചാരണ റാലിയിൽ സംസാരിക്കുന്നതിനിടെയാണ്​ കോൺഗ്രസിൻെറ പ്രകടന പത്രികയെ മോദി പര ിഹസിച്ചത്​.

രാജ്യം ദുരന്തത്തിനിരയാകു​േമ്പാഴും കോൺഗ്രസ്​ വോട്ട്​ ബാങ്കിനു വേണ്ടി പ്രവർത്തിക്കുകയായിരുന്നു. വടക്കു കിഴക്കൻ സംസ്​ഥാനങ്ങൾക്ക്​ വേണ്ടി കോൺഗ്രസ്​ ഒന്നും ചെയ്​തിട്ടില്ല. വാജ്​പെയ്​ സർക്കാറാണ്​ ​വടക്ക്​ കിഴക്കൻ സംസ്​ഥാനങ്ങൾക്കായി മന്ത്രാലയം രൂപീകരിച്ചത്​.

55 വർഷത്തോളം ഒരു കുടുംബം രാജ്യം ഭരിച്ചു. എന്നാൽ ആവശ്യമുള്ളതെല്ലാം ചെയ്​തുവെന്ന്​ അവർക്ക്​ അവകാശപ്പെടാനാകില്ല. താനിവിടെ അഞ്ചു വർഷം മാത്രമാണുണ്ടായിരുന്നത്​. എനിക്കും എല്ലാം ചെയ്​തുവെന്ന്​ അവകാശപ്പെടാനാകില്ല. എന്നാൽ ഏത്​ വെല്ലുവിളി നേരിടാനും തയാറാണ്​. എല്ലാ വെല്ലുവിളികളും പൂർത്തികരിക്കാനും തയാറാണെന്നും മോദി കൂട്ടിച്ചേർത്തു

ജനങ്ങളുടെ സഹകരണം മൂലം സർക്കാറിന്​ സംസ്​ഥാനത്ത്​ നിരവധി പദ്ധതികൾ പൂർത്തിയാക്കാനായി. ഈ സേവകൻ എന്നും നിങ്ങളെ സേവിക്കാൻ തയാറാണ്​. ദശകങ്ങളോളം ഒരേ വാഗ്​ദാനം നൽകുകയല്ല കാര്യങ്ങൾക്ക്​ പുരോഗതി ഉണ്ടാക്കാനാണ്​ താൻ ശ്രമിക്കുന്നത്​. വാഗ്​ദാനമായി നുണകളൊന്നും പറയാതെ കർഷകർക്ക്​ വേണ്ടി പ്രവർത്തിച്ചു. ഗ്രാമങ്ങളിലും മറ്റും റോഡുകളും ഗതാഗത സൗകര്യങ്ങളും നിർമിച്ചു.

ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യ പദ്ധതി ​ആയുഷ്​മാൻ ഭാരത്​ കൊണ്ടുവന്നു. ശുചിത്വം നമ്മുടെ രാജ്യത്ത്​ ചർച്ച പോലും ആയിരുന്നില്ല. എന്നിട്ടും ജനങ്ങളുടെ സഹകരണത്തോടെ സ്വച്ഛ്​​ ഭാരത്​ നടപ്പാക്കി. യാഥാർഥ്യം ലോകത്തിനു മുന്നിലുണ്ടെന്നും മോദി പറഞ്ഞു.

Tags:    
News Summary - Congress Manifesto Should Called as Hypocrisy Document, Modi - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.