സാം പിത്രോഡയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ളവരുടെ രൂപസാദൃശ്യവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിത്രോഡ നടത്തിയ പരാമർശം തള്ളി കോണ്‍ഗ്രസ്. പിത്രോഡയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.രാജ്യത്തിൻറെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെപോലെയും, പടിഞ്ഞാറ് ഭാഗത്തുള്ളവർ അറബികളെപോലെയും, വടക്ക് ഭാഗത്തുള്ളവർ വെള്ളക്കാരെപോലെയും, തെക്ക് ഭാഗത്തുള്ളവർ ആഫ്രിക്കക്കാരെപോലെയും ആണെന്നുള്ള പരാമർശമാണ് വിവാദമായത്.

ഇന്ത്യയിലെ വൈവിധ്യത്തെ ചൂണ്ടിക്കാട്ടാനായി സാം പിത്രോഡ നടത്തിയ ഉപമ ദൗര്‍ഭാഗ്യകരവും അംഗീകരിക്കാനാവാത്തതുമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇതില്‍നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്നുവെന്നും ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു.പിത്രോഡ പരാമർശത്തിനെതിരെ ബി.ജെ.പി രൂക്ഷവിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഒരു വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സാം പിത്രോഡയുടെ പരാമർശം

ബി.ജെ.പി നേതാക്കള്‍ സാം പിത്രോഡയുടെ പരാമർശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വൈവിധ്യം നിറഞ്ഞ രാജ്യമാണെന്നും രൂപങ്ങള്‍ വ്യത്യസ്തമായാലും എല്ലാവരും ഒന്നാണ്. രാജ്യത്തേപ്പറ്റി കുറച്ചെങ്കിലും മനസിലാക്കണമെന്നുമാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചത്. പിത്രോഡയുടെ പരാമർശം ലജ്ജാകരമെന്ന് തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖരന്‍ പ്രതികരിച്ചു

Tags:    
News Summary - Congress leadership rejected Sam Pithroda's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.