ഡൽഹി കലാപം: അമിത് ഷായെ നീക്കണം, രാഷ്ട്രപതി ഇടപെടണം -കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന അക്രമ സംഭവത്തിൽ രാഷ്ട്രപതി ഇടപെടണമെന്ന് കോൺഗ്രസ് നേതാക്കൾ. രാഷ്ട്രപതി രാംനാഥ് ക ോവിന്ദിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്ന സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സ ിങ് എന്നിവരടക്കമുള്ള നേതാക്കളാണ് ഇക്കാര്യം ഉന്നയിച്ചത്.

കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മൗനത്തിലായിരുന്നു. കേന്ദ്ര സർക്കാർ സമ്പൂർണ പരാജയമാണ്. ആഭ്യന്തര മന്ത്രിയെ നീക്കണം. സർക്കാറിന്‍റെ നിഷ്ക്രിയത്വം കലാപം വ്യാപിക്കാൻ കാരണമായി. മുമ്പ് കണ്ടിട്ടില്ലാത്തവിധം കൊള്ളയും കൊലയുമാണ് ഡൽഹിയിൽ നടന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

സ്ഥിതി ആശങ്കാജനകമെന്നും കലാപം രാജ്യത്തിന് നാണക്കേടാണെന്നും മൻമോഹൻ സിങ് പറഞ്ഞു.

Tags:    
News Summary - congress leaders about delhi riots-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.