ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും വലിയ കോവിഡ് ഹോട്ട്സ്പോട്ടായ നിസാമുദ്ദീൻ മർകസ് സന്ദർശിച്ച കോൺഗ്രസ് ന േതാവിനും കുടുംബാംഗങ്ങൾക്കും കോവിഡ്. മുൻ കൗൺസിലറായ ഇദ്ദേഹം മാർച്ചിൽ നിസാമുദ്ദീൻ സന്ദർശിച്ചിരുന്നുവെങ്കിലു ം ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഇദ്ദേഹത്തിനും കൗൺസിലറായ ഭാര്യക്കും മകൾക്കും കോവിഡ് സ്ഥി രീകരിക്കുകയായിരുന്നു.
തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ദീനാപൂരിൽ താമസിക്കുന്ന ഇവരെ രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് അംേബദ്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് വ്യാപിത മേഖലയിലെ സന്ദർശനം മനഃപൂർവ്വം മറച്ചുവെച്ചുവെന്ന കുറ്റത്തിന് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തു.
ഫോൺ കോളുകൾ പരിശോധിച്ചതിലൂടെയാണ് ഇവർ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തതായി പൊലീസ് കണ്ടെത്തിയത്.
കോവിഡ് പോസിറ്റീവായ ഇയാൾ രോഗലക്ഷണങ്ങൾ കാണിക്കുന്നതിന് മുമ്പ് സമ്പർക്കവിലക്ക് പാലിച്ചിരുന്നില്ല. കുടുംബത്തിെല മൂന്നുപേർക്കും കോവിഡ് പോസിറ്റീവായതോടെ ദീൻപുർ ഗ്രാമം അടച്ചുപൂട്ടി. ഇവിടുത്തെ 250 വീട്ടുകാരോട് പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അവശ്യസാധനങ്ങൾ സർക്കാർ ഏജൻസികൾ എത്തിക്കും.
ഡൽഹിയിൽ 720 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 12 പേർ മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.