Posted On
date_range Updated On
date_range സിദ്ധരാമയ്യ ആശുപത്രിയിൽ; ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായി
ബെംഗളൂരു: കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസംബന്ധമായ അസുഖമാണ് പിതാവിനെന്നും അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കിയെന്നും മകനും കോൺഗ്രസ് എം.എൽ.എയുമായ യതീന്ദ്ര സിദ്ധരാമയ്യ അറിയിച്ചു.
ബുധനാഴ്ചയാണ് സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്കുള്ള രക്തയോട്ടത്തിന് തടസമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറി നടത്തുകയായിരുന്നു. ഇതിന് മുമ്പും സിദ്ധരാമയ്യ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ട്.
നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും യതീന്ദ്ര അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.