പഞ്ചാബിലെ ക്രമസമാധാന തകർച്ച; ആപിനെതിരെ സിദ്ദു

പഞ്ചാബിൽ ക്രമസമാധാനം ആകെ താറുമാറായിരിക്കുകയാണെന്നും പുതിയതായി അധികാരമേറ്റ ആം ആദ്മി സർക്കാരാണ് ഇതിന് കാരണക്കാരെന്നും കോൺഗ്രസ് നേതാവ് നവജ്യോത്സിങ് സിദ്ദു. പാട്യാലയിലെ സനൗറിൽ കോൺഗ്രസ് പ്രവർത്തകൻ ക്രൂരമായി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ആപിനെതിരെ സിദ്ദു രംഗത്തെത്തിയത്.

"കെജ്‌രിവാൾ, നിങ്ങളുടെ ജീവന് അപകടമുണ്ടെന്ന് കാണിച്ച് നിങ്ങളുടെ ആളുകൾ ഡൽഹിയിൽ കോടതിയിൽ പോകുന്നു. പഞ്ചാബികളുടെ ജീവന്റെ കാര്യത്തിലും നിങ്ങൾ ഉത്കണ്ഠാകുലനാണോ? ഡൽഹിയിൽ ഇത് സംഭവിച്ചാൽ നിങ്ങൾ അതിനെ നശീകരണപ്രവർത്തനം എന്ന് വിളിക്കുന്നു. പഞ്ചാബിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ. കോൺഗ്രസ് പ്രവർത്തകൻ സനൗറിൽ ക്രൂരമായി മർദ്ദിക്കപ്പെട്ടു. ക്രമസമാധാനം വളരെ താഴ്ന്ന നിലയിലാണ്" -സിദ്ദു ട്വീറ്റ് ചെയ്തു.

Tags:    
News Summary - Congress leader Navjot Singh Sidhu blames AAP for poor law & order situation in Punjab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.