കർണാടകയിൽ കോൺഗ്രസ് നേതാവ് എ. മഞ്ജു ബി.ജെ.പിയിലേക്ക്

ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടകയിലെ കോൺഗ്രസ് നേതാവ് എ. മഞ്ജു ബി.ജെ.പിയിൽ േചർന്നേക്കുമെന ്ന് റിപ്പോർട്ട്. ഇതിന് മുന്നോടിയായി മഞ്ജു അനുയായികളുടെ യോഗം വിളിച്ചു. സംസ്ഥാന നിയമസഭയിൽ മൂന്നു തവണ എം.എൽ.എയായ മഞ്ജു ബി.ജെ.പി ടിക്കറ്റിൽ ഹസനിൽ മൽസരിക്കുമെന്നാണ് വിവരം.

ജെ.ഡി.എസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ ജന്മദേശമായ ഹസൻ ലോക്സഭാ സീറ്റിൽ കൊച്ചുമകൻ പ്രജ്വാൾ രേവണ്ണയാണ് മൽസരിക്കുന്നത്.

വരുന്ന തെരഞ്ഞെടുപ്പിൽ ഹസൻ, മാണ്ഡ്യ, ബംഗളൂരു നോർത്ത്, തുമക്കൂരു, ഉഡുപ്പി-ചിക്കമംഗളൂർ, ഷിമോഗ, ഉത്തര കന്നഡ, വിജയപുര എന്നീ എട്ട് സീറ്റുകളിലാണ് ജെ.ഡി.എസ് മൽസരിക്കുന്നത്. 20 സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തും.

കർണാടകയിലെ 28 സീറ്റിേലക്ക് രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 18ന് ഒന്നാം ഘട്ടത്തിൽ 14 സീറ്റിലും ഏപ്രിൽ 23ന് രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള 14 സീറ്റിലും ആണ് വോട്ടെടുപ്പ് നടക്കുക.

Tags:    
News Summary - Congress Leader A Manju to BJP -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.