ഡോ. കഫീൽഖാനെ പുറത്തിറക്കാൻ ബഹുജന കാമ്പയിനുമായി കോൺ​ഗ്രസ്​

ലഖ്​നോ: ദേശ സുരക്ഷ നിയമം ചുമത്തി ജയിലിലടക്കപ്പെട്ട ഡോ. കഫീൽ ഖാ​ന്​ നീതിതേടി ബഹുജന കാമ്പയിനുമായി ഉത്തർപ്രദേശ്​ കോൺഗ്രസ്​.  കഫീൽ ഖാനെ പുറത്തിറക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്​ മൂന്നാഴ്​ച നീളുന്ന ഒപ്പുശേഖരണം നടത്തും.

ജൂലൈ 22 മുതൽ ആഗസ്​റ്റ്​ 12 വരെ സംസ്ഥാനത്തൊട്ടാകെയുള്ള വീടുകളിൽ  കയറിയിറങ്ങിയാണ്​ ഒപ്പുശേഖരണം നടത്തുന്നത്​. കഫീൽ ഖാ​​​െൻറ മോചനമാവശ്യപ്പെട്ട്​ വിഡിയോകൾ നിർമിക്കാൻ ജനങ്ങളോട്​ ആവശ്യപ്പെടുമെന്നും കോൺഗ്രസ്​ ദേശീയ മുഖപത്രമായ 'നാഷണൽ ഹെറാൾഡ്​' റിപ്പോർട്ട്​ ചെയ്യുന്നു.

ഉത്തർപ്രദശ്​ കോൺഗ്രസ്​ ന്യൂനപക്ഷ സെൽ തലവനായ ഷാനവാസ്​ ആലമാണ്​ പ്രതിഷേധത്തിന്​ നേതൃത്വം നൽകുന്നത്​. ന്യൂനപക്ഷ സമുദായത്തെ അണിനിരത്തി സർക്കാരിനെതിരെ സമ്മർദ്ദം സൃഷ്​ടിക്കും. കഫീൽ ഖാനെ പുറത്തിറക്കാനായി സാധ്യമായ എല്ലാ വഴിയും സ്വീകരിക്കും. ​േയാഗി സർക്കാരി​​​െൻറ മുസ്​ലിം ശബ്​ദത്തെ അടിച്ചമർത്താനുള്ള തീരുമാനത്തി​​​െൻറ ഇരയാണ്​ കഫീൽ ഖാനെന്നും ഷഹസാദ്​ ആലം ആരോപിച്ചു.

പ്രിയങ്കഗാന്ധിയുടെ വര​വോടെ യു.പിയിൽ കോൺഗ്രസ്​ സംവിധാനം ഉണർന്നതായാണ്​ പൊതുവിലയിരുത്തൽ. 

മെഡിക്കൽ വീഴ്​ച ആരോപിച്ച്​ ജോലിയിൽനിന്ന്​ പുറത്തുനിർത്തി രണ്ടു വർഷം കഴിഞ്ഞ്​ (അതി​ൽ ഒമ്പതു മാസവും ജയിലഴികളിലായിരുന്നു) കഴിഞ്ഞ സെപ്​റ്റംബറിലാണ്​ ഡോ. കഫീൽ ഖാനെ  സർക്കാർ നിയോഗിച്ച അന്വേഷണ സമിതി കുറ്റമുക്​തനാക്കുന്നത്​. പക്ഷേ, പ്രശ്​നങ്ങൾ അവിടെ അവസാനിച്ചില്ലെന്ന്​ വ്യക്​തമാക്കുന്നതായിരുന്നു ഫെബ്രുവരി 13ന്​ ദേശീയ സുരക്ഷ നിയമം ചുമത്തി ശിശുരോഗ വിദഗ്​ധനും മുൻ ലക്​ചററുമായ 40 കാരനെ യോഗി ആതിദ്യനാഥ്​ സർക്കാർ വീണ്ടും അഴിക്കുള്ളിലാക്കിയത്​. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.