Posted On
date_range Updated On
date_range കർണാടക പ്രതിസന്ധി: പ്രശ്നം കൈവിട്ട് പോയിട്ടില്ലെന്ന് കെ.സി വേണുഗോപാൽ
ബംഗളൂരു: കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധി കൈവിട്ട് പോയിട്ടില്ലെന്ന് സംഘടനാ ചുമ തയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. എതിർപ്പുള്ള എം.എൽ.എമാരുമായി ചർച്ച നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സഖ്യ സർക്കാറിനെ നിലനിർത്താനുള്ള ശ്രമം തുടരുകയാണ്. പാർട്ടിയിൽ അച്ചടക്കം നിലനിർത്തി പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തിലാണ്. പ്രശ്നപരിഹാരത്തിന് ഉപാധികളില്ലെന്നും വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പ്രശ്നപരിഹാര ചർച്ചകൾക്കായി കർണാടകത്തിലെ മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ ബംഗളൂരുവിലെത്തി. രാജിവെച്ച എം.എൽ.എമാരുടെ വിലപേശലിന് വഴങ്ങേണ്ടെന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.