ഗാന്ധിനഗർ: തെന്റ ജാതിയെക്കുറിച്ചുള്ള കോൺഗ്രസിെന്റ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ അധിക്ഷേപിക്കുക എന്നതല്ലാതെ കോൺഗ്രസിന് മറ്റ് അജണ്ടയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തെക്കൻ ഗുജറാത്തിലെ നവ്സാരിയിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി.
ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിന് 400ലധികം സീറ്റ് നേടാനുള്ള ഇച്ഛാശക്തിയെ ശക്തിപ്പെടുത്താൻ മാത്രമാണ് ഇത്തരം അധിേക്ഷപങ്ങൾ സഹായിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രത്തിെന്റ ഭാവിയെക്കുറിച്ച് കോൺഗ്രസിന് അജണ്ടയൊന്നുമില്ല. സ്വജനപക്ഷപാതവും പ്രീണനവും അഴിമതിയും രാഷ്ട്രീയത്തിെന്റ ലക്ഷ്യമാകുമ്പോൾ രാജ്യത്തിെന്റ പൈതൃകം സംരക്ഷിക്കുന്നതിൽ ശ്രദ്ധ ചെലുത്താനാകാതെ പോകുന്നു. തെന്റ സർക്കാർ ദരിദ്രർക്കായി ഏകദേശം നാല് കോടി വീടുകൾ നിർമിച്ചു നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ, വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിച്ചു.
ന്യൂഡൽഹി: ജമ്മു-കശ്മീർ മുൻ ഗവർണർ സത്യപാൽ മലികിന്റെ വസതി ഉൾപ്പെടെ 30 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ്. ജമ്മു-കശ്മീർ ഗവർണറായിരിക്കെ സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് റെയ്ഡ്.
2018 ആഗസ്റ്റ് 23 മുതൽ 2019 ഒക്ടോബർ 30 വരെ ജമ്മു-കശ്മീർ ഗവർണറായിരുന്ന സത്യപാൽ മലികിന്, രണ്ടു ഫയലുകൾക്ക് അംഗീകാരം നൽകാൻ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്യപ്പെട്ടെന്നാണ് ആരോപണം. ജമ്മുവിലും ഡൽഹിയിലുമായി എട്ടോളം സ്ഥലങ്ങളിൽ കഴിഞ്ഞമാസം സി.ബി.ഐ പരിശോധന നടത്തുകയും 21 ലക്ഷം രൂപ, ഇലക്ട്രോണിക് ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, വിവിധ രേഖകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
രണ്ട് ഫയലുകളില്‍ നിയമാനുസൃതമായല്ലാതെ ഇടപെടാന്‍ തനിക്ക് 300 കോടി വാഗ്ദാനം ചെയ്ത കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നുവെന്ന് സത്യപാല്‍ മലിക്ക് 2022ൽ പറഞ്ഞിരുന്നു. 2019 ഫെബ്രുവരിയിൽ 40 ജവാന്മാരുടെ ജീവൻ നഷ്ടമായ പുൽവാമ ഭീകരാക്രമണ സമയത്തും 370ാം അനുച്ഛേദം റദ്ദാക്കിയപ്പോഴും ജമ്മു-കശ്മീരിൽ സത്യപാൽ മലിക് ആയിരുന്നു ഗവർണർ. പിന്നീട് മോദിയുമായി തെറ്റുകയും കർഷകസമരം, ഗുസ്തിതാരങ്ങളുടെ സമരം അടക്കമുള്ളവയിൽ സജീവമാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.