ജയ്പുർ: രാജസ്ഥാനിൽ 25 സീറ്റുകളിലും കോൺഗ്രസിന് സ്ഥാനാർഥികളായി. പ്രശസ്ത ഡിസ്കസ് ത്രോ താരം കൃഷ്ണ പൂനിയ അടക്കം ആറു സ്ഥാനാർഥികളെക്കൂടി തിങ്കളാഴ്ച പ്രഖ്യാപിച്ചതോടെയാണിത്. ജയ്പുർ റൂറൽ സീറ്റിൽ ടിക്കറ്റ് ലഭിച്ച പുനിയ നിലവിൽ എം.എൽ.എയാണ്. കേന്ദ്രമന്ത്രിയും ഒളിമ്പ്യനുമായ രാജ്യവർധൻ സിങ് റാത്തോഡിനെതിരെയാണ് ഇവരുടെ മത്സരം.
അജ്മീറിൽ വ്യവസായി റിജു ജുൻജുൻവാലയും പോരിനിറങ്ങും. ഭരത്റാം മേഘ്വാൾ (ശ്രീഗംഗാനഗർ), ദേവകിനന്ദൻ ഗുജ്ജാർ (രാജ്സമന്ദ്), രാംപാൽ ശർമ (ഭിൽവാര) എന്നിവരും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പട്ടികയിലുണ്ട്. ഏപ്രിൽ 29, മേയ് ആറ് തീയതികളിലായാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.