Posted On
date_range Updated On
date_range കോൺഗ്രസ് മുൻ എം.എൽ.എ ബി.ജെ.ഡിയിലേക്ക്; പാർട്ടി വിട്ട് ബി.ജെ.പി നേതാക്കളും
ഭുപനേശ്വർ: മൂന്ന് തവണ കോൺഗ്രസ് എം.എൽ.എയും മുൻ മന്ത്രിയുമായ സുരേന്ദ്ര സിങ് ഭോയ് കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വം രാജിവെച്ച് ബി.ജെ.ഡിയിൽ ചേർന്നു. 38 വർഷത്തോളം കോൺഗ്രസ് അംഗമായിരുന്നു ഭോയ്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജിയെന്നാണ് ഭോയ് ്ല്ലികാർജുൻ ഖാർഗെക്ക് നൽകിയ കത്തിൽ പരാമർശിച്ചിരിക്കുന്നത്.
ബി.ജെ.ഡി ആസ്ഥാനത്തെത്തിയായിരുന്നു ഭോയുടെ പാർട്ടി പ്രവേശം.
നീലഗിരി എം.എൽ.എ സുഖാന്ത് നായക്, പാർട്ടിയുടെ കുട്ടക്ക് ജില്ലാ അധ്യക്ഷൻ ചന്ദ്ര ബെഹ്റ എന്ന ബി.ജെ.പി നേതാക്കളും പാർട്ടി വിട്ട് ബി.ജെ.ഡിക്കൊപ്പം ചേരാനാണ് സാധ്യത.
അതേസമയം മെയ് 13 മുതൽ ജൂൺ നാല് വരെ വാല് ഘട്ടങ്ങളായായിരിക്കും ഒഡിഷയിൽ തെരഞ്ഞെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.