ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഓഫ് (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരായ ലൈംഗികാതിക്രമ കേസിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ്. ഡൽഹി പൊലീസും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ വാർത്താ സമ്മേളത്തിൽ ആരോപിച്ചു.
കേസ് രജിസ്റ്റർ ചെയ്താൽ മാത്രം പോരാ, ബ്രിജി ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണം, കാരണം അദ്ദേഹം തീർച്ചയായും അന്വേഷണത്തെ സ്വാധീനിക്കും. 40 ലധികം കുറ്റം ചുമത്തപ്പെട്ട പ്രതിയെ എങ്ങനെ വെറുതെ വിടാൻ സർക്കാരിന് കഴിയും?” ഹൂഡ ചോദിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ബ്രിജ് ഭൂഷണെതിരേ ഡൽഹി പൊലീസ് രണ്ട് കേസുകൾ ഫയൽ ചെയ്തത്.
ബി.ജെ.പിയുടെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, ‘ഖേലോ ഇന്ത്യ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വെറും മുദ്രാവാക്യങ്ങൾ മാത്രമാണെന്ന് രാജസ്ഥാനിൽ നിന്നുള്ള അത്‌ലറ്റും കോൺഗ്രസ് നേതാവുമായ കൃഷ്ണ പൂനിയ പറഞ്ഞു. "ഈ കേസ് കൈകാര്യം ചെയ്യാൻ കൃത്യമായ നടപടികളൊന്നും സ്വീകരിക്കാത്തത് രാജ്യത്തിന് അഭിമാനവും അംഗീകാരവും മാത്രം വാങ്ങിക്കൊടുത്ത പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കുന്നതിൽ സർക്കാരിന്റെ വിമുഖതയാണ് ചൂണ്ടിക്കാണിക്കുന്നത്," അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.