ബംഗളൂരു: വ്യവസായിയും കോഫി ഡേ ഉടമയുമായ വി.ജി സിദ്ധാർഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബി.ജെ.പിക്കെതിരെ വിമർശനവുമായ ി കോൺഗ്രസ്.കർണാടക കോൺഗ്രസാണ് കേന്ദ്രസർക്കാർ നയത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. നികുത ി വകുപ്പിൻെറ പീഡനം മൂലമാണ് സിദ്ധാർഥ ആത്മഹത്യ ചെയ്തതെന്ന് കോൺഗ്രസ് ആരോപിച്ചു.
ഇന്ത്യ വ്യവസായ സൗഹൃദ രാജ്യമല്ലാതായി മാറുകയാണ്. നികുതി വകുപ്പിൻെറ പ്രശ്നങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർക്കുകയാണ്. യു.പി.എ ഭരണകാലത്ത് വികസിച്ച പല സ്ഥാപനങ്ങളും ഇപ്പോൾ തകർച്ചയിലാണെന്നും കോൺഗ്രസ് ആരോപിച്ചു.
സിദ്ധാർഥയുടെ മരണത്തിൽ പ്രതികരണവുമായി കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും രംഗത്തെത്തി. സിദ്ധാർഥയുടെ മരണത്തിൽ ദുഃഖമുണ്ട്. ഇതിൻെറ കാരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ എസ്.എം കൃഷ്ണക്കൊപ്പം കോൺഗ്രസുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.