ടിപ്പു സുൽത്താനെ ആഘോഷിച്ച് കർണാടകയെ കോൺഗ്രസ് അപമാനിക്കുന്നു -മോദി

ബംഗളൂരു: ഹിന്ദു വിരുദ്ധനായ ടിപ്പു സുൽത്താനെ ആഘോഷിച്ച് കർണാടകയെ കോൺഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടിപ്പുവിന്‍റെ ജന്മവാർഷികം ആഘോഷിച്ചത് ശരിയായില്ല. കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും മോദി ആരോപിച്ചു. ചിത്രദുർഗയിൽ ബി.ജെ.പി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

താൻ മതേതരത്വത്തിലും മനുഷ്യത്വത്തിലും വിശ്വസിക്കുന്ന ഹിന്ദുവാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തിരിച്ചടിച്ചു. വർഗീയ ധ്രുവീകരണത്തിന് താനില്ല. ജൈനമത വിശ്വാസിയായ അമിത് ഷാ മതത്തിന്‍റെ പേരിൽ കള്ളം പറയുകയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.  

രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും തന്നെ ബഹുമാനിക്കുന്നില്ലെന്ന മോദിയുടെ ആരോപണത്തിനും സിദ്ധരാമയ്യ മറുപടി നൽകി. മോദി ആദ്യം എൽ.കെ അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും ബഹുമാനിക്കട്ടെ എന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. പദവിക്ക് ഇണങ്ങുന്ന രീതിയിൽ പെരുമാറിയാൽ ബഹുമാനം താനെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Tags:    
News Summary - Congress is celebrating jayanti of sultans -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.