കോൺഗ്രസ്​ നേരിടുന്നത്​ ചരിത്രത്തിലെ വലിയ പ്രതിസന്ധി; മുഴുവൻ സമയ നേതാവ്​ വേണം -കപിൽ സിബൽ

ന്യൂഡൽഹി: കോൺ​ഗ്രസ്​ നേരിടുന്നത്​ ചരിത്രത്തിലെ വലിയ പ്രതിസന്ധിയാണെന്ന്​ മുതിർന്ന നേതാവ്​ കപിൽ സിബൽ. ഇയൊരു സാഹചര്യത്തിൽ പാർട്ടിക്ക്​ മുഴുവൻ സമയ നേതാവ്​ വേണമെന്നും സിബൽ ആവശ്യപ്പെട്ടു. പാർട്ടി പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ 22 നേതാക്കൾ വിവാദ കത്തയച്ചതിന്​ പിന്നാലെയാണ്​ സിബലി​െൻറ പ്രതികരണം.

ഗാന്ധി കുടുംബമടക്കം ആരെയും അവഗണിക്കാനല്ല ഇടക്കാല അധ്യക്ഷക്ക്​ കത്തയച്ചത്​. ഗാന്ധി കുടുംബം കോൺഗ്രസിനായി ഇതുവരെ ചെയ്​ത ​കാര്യങ്ങളെ അഭിനന്ദിക്കുകയാണെന്നും സിബൽ പറഞ്ഞു. പാർട്ടിയെ പുനഃരുദ്ധരിക്കുകയാണ്​ ഞങ്ങളുടെ ലക്ഷ്യം. അതിൽ പങ്കുചേരാനാണ്​ ആഗ്രഹിക്കുന്നത്​. ഇത്​ പാർട്ടി ഭരണഘടനയോടും കോൺ​ഗ്രസ്​ പാരമ്പ്യത്തോടുമുള്ള കടമയാണ്​. ഇന്ത്യൻ റിപ്പബ്ലിക്കി​െൻറ അടിസ്ഥാന ആശയങ്ങളെ തന്നെ തകർത്ത സർക്കാറിനെതിരായ പോരാട്ടമാണ്​ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ കോൺഗ്രസിൽ പുനഃസംഘടന വേണമെന്ന് ആവശ്യപ്പെട്ട്​​ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ അയച്ച കത്തിൽ കപിൽ സിബലും ഒപ്പുവെച്ചിരുന്നു. കത്തിനെതിരെ കോൺഗ്രസിൽ കടുത്ത വിമർശനമുയർന്നിരുന്നു.

Tags:    
News Summary - Congress at historic low, needs 24x7 leader: Kapil Sibal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.