പ്രിയങ്ക മൽസരിക്കില്ല; വാരാണസിയിൽ അജയ്​ റായ്​ കോൺഗ്രസ്​ സ്ഥാനാർഥി

വാരാണസി: വാ​രാ​ണ​സി​യി​ൽ തീ​പാ​റു​ന്ന പോ​രാ​ട്ട​ത്തി​ന് വ​ഴി​തു​റ​ന്ന്​ പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മ ോ​ദി​ക്കെ​തി​രെ എ.​െ​എ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യെ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​യ ാ​ക്കു​മെ​ന്ന ഉൗ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക്​ വി​രാ​മം. ക​ഴി​ഞ്ഞ​ത​വ​ണ മോ​ദി​ക്കെ​​തി​രെ മ​ത്സ​​രി​ച്ച അ​ജ​യ്​ റ ാ​യി​യെ ഇ​ക്കു​റി​യും കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

സം​യു​ക്​​ത പ്ര​തി​പ​ക്ഷ സ്​​ഥാ​നാ​ർ​ഥി​യെ ക​ള​ത്തി​ലി​റ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ത​ണു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ്​ പ്രി​യ​ങ്ക​യു​ടെ സ്​​ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച സ​സ്​​പെ​ൻ​സ്​ അ​വ​സാ​നി​ച്ച​ത്. വാ​രാ​ണ​സി​യി​ൽ ബി.​എ​സ്.​പി-​സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി സ​ഖ്യ സ്​​ഥാ​നാ​ർ​ഥി​യാ​യി കോ​​ൺ​ഗ്ര​സ്​ വേ​രു​ക​ളു​ള്ള ശാ​ലി​നി യാ​ദ​വി​നെ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്നു അജയ്​ റായ്​. അരവിന്ദ്​ കെജ്​രിവാളായിരുന്നു തെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്ത്​ എത്തിയത്​. പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ വാരാണസിയിൽ മൽസരിക്കാൻ തയാറാണെന്ന്​ നേരത്തെ പ്രിയങ്ക ഗാന്ധി അറിയിച്ചിരുന്നു.

എസ്​.പി-ബി.എസ്​.പി സഖ്യവും വാരാണസിയിൽ സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്​. സമാജ്​ വാദി പാർട്ടി സ്ഥാനാർഥിയായി ശാലിനി യാദവാണ്​ ​വാരാണസിയിൽ നിന്ന്​ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്​.

ബി.ജെ.പി വിദ്യാർഥി സംഘടനയായ എ.ബി.വി.പിയിലൂടെയാണ് അജയ് റായ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1996ൽ കോലസ് ല സീറ്റിൽ ഒമ്പത് തവണ എം.എൽ.എയായിരുന്ന സ്ഥാനാർഥിയെ പരാജയപ്പെടുത്തി കഴിവ് തെളിയിച്ചു. അഞ്ചു തവണ എം.എൽ.എയായിരുന്നു. 2009ൽ വാരാണസി ലോക്സഭാ സീറ്റ് പാർട്ടി മുരളീ മനോഹർ ജോഷിക്ക് നൽകിയതോടെ അജയ് റായ് ബി.ജെ.പി വിട്ടു.

തുടർന്ന് സമാജ് വാദി പാർട്ടിയിലും ആം ആദ്മി പാർട്ടിയിലും പ്രവർത്തിച്ച ശേഷമാണ് അജയ് റായ് കോൺഗ്രസിലെത്തിയത്. ഇതിനിടെ, വാരാണസിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി അജയ് റായ് നേരത്തെ മൽസരിച്ചിരുന്നു. ഗംഗാ നദിയിൽ വിഗ്രഹം നിമഞ്ജനം വിലക്കിയ നടപടിക്കെതിരെ പ്രതികരിച്ചതിന് 2015ൽ റായി അറസ്റ്റിലായിരുന്നു.

Tags:    
News Summary - Congress Again Fields 2014 Candidate Ajay Rai From Varanasi-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.