ൈസനികരു​െട രക്​തം ബി.ജെ.പി രാഷ്​ട്രീയ നേട്ടത്തിന്​ ഉപയോഗിക്കുന്നു - കോൺഗ്രസ്​

ന്യുഡൽഹി: ഇന്ത്യൻ സൈന്യം 2016 സെപ്​തംബറിൽ പാക്​ അധീന കശ്​മീരിൽ നടത്തിയ മിന്നലാക്രമണത്തി​​​െൻറ വിഡിയോ സർക്കാർ പുറത്തു വിട്ടതിനു പിറകെ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച്​ കോൺഗ്രസ്​. പാക്​ അധീന കശ്​മീരിലെ തീവ്രവാദി കേന്ദ്രങ്ങൾക്കെതി​െര ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണം ബി.ജെ.പി രാഷ്​ട്രീയ നേട്ടത്തിന്​ ഉപയോഗിക്കുകയാ​െണന്ന്​ കോൺഗ്രസ്​ ആരോപിച്ചു. 

ഉത്തർപ്രദേശ്​ നിയമസഭാ തെരഞ്ഞെടുപ്പ്​ കാലത്ത്​ രാഷ്​ട്രീയ നേട്ടത്തിനായി ബി.ജെ.പി ഒരു നാണവുമില്ലാതെ മിന്നലാക്രമണത്തെ ഉപയോഗിച്ചു. സൈനിക രക്​തം കൊണ്ട്​ ബി.ജെ.പി നേട്ടം കൊയ്യുകയാ​െണന്നും കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സുർജെവാല ആരോപിച്ചു. 

മോദി സർക്കാർ ‘ജയ്​ ജവാൻ, ജയ്​ കിസാൻ’ എന്ന മുദ്രാവാക്യത്തെ നശിപ്പിച്ചു. എന്നിട്ട്​ വോട്ടുകൾ നേടുന്നതിനായി മിന്നലാക്രമണത്തെ ഉപയോഗിക്കുകയാണ്​. ഇന്നത്തെ സർക്കാറി​െനപ്പോലെ അടൽ ബിഹാരി വാജ്​പേയിയോ മൻമോഹൻ സിങ്ങോ അവരു​െട കാലത്തെ സൈനിക വിജയങ്ങളെ ഇത്തരത്തിൽ ഉയർത്തിക്കാണിച്ചിരുന്നോ എന്നാണ്​ രാജ്യത്തിന്​ ഇവരോട്​ ചോദിക്കാനുള്ളത്​. ഭരണ കക്ഷികൾ സൈനികരുടെ ത്യാഗത്തെ വോട്ടുനേടാനുള്ള ഉപകരണമാക്കരുതെന്നും കോൺഗ്രസ്​ പറഞ്ഞു. 

യു.പി.എ കാലഘട്ടത്തിലും ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്നും എന്നാൽ പാർട്ടി അതി​​​െൻറ നേട്ടം കൊയ്യാൻ ശ്രമിച്ചിട്ടില്ലെന്നും കോൺഗ്രസ്​ നേതാവ്​ ദ്വിഗ്​വിജയ്​ സിങ്​ പറഞ്ഞു. 

2016 സെപ്​തംബർ 28ന്​ അർധരാത്രിക്ക്​ നടന്ന മിന്നലാക്രമണത്തി​​​െൻറ വിഡിയോ കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ടിരുന്നു. ​ആക്രമണത്തിൽ പ​െങ്കടുത്ത കമാൻഡോകളുടെ ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ്​ ഇതിലുള്ളത്​. അഞ്ചു മണിക്കൂ​േറാളം നീണ്ട ആക്രമണത്തിൽ ഏഴ്​ തീവ്രവാദ കേന്ദ്രങ്ങൾ സൈന്യം തകർത്തിരുന്നു. 

Tags:    
News Summary - Congress accuses BJP of taking political gains from surgical strike -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.