വാഹനങ്ങൾ ഉരസിയതിനെച്ചൊല്ലി സംഘർഷം; മൂന്നുപേർക്ക്​ വെടിയേറ്റു

ന്യൂഡൽഹി: വാഹനങ്ങൾ തമ്മിൽ ഉരസിയതിനെച്ചൊല്ലിയുണ്ടായ സംഘർഷം വെടിവെപ്പിൽ കലാശിച്ചു. സംഭവത്തിൽ മൂന്നുപേർക്ക്​ പരിക്കേറ്റു. വടക്കൻ ഡൽഹിയിലെ ചെങ്കോട്ട മേഖലക്ക്​ സമീപമാണ്​ സംഭവം. ആബിദ്, അമൻ, ദിഫറാസ് എന്നിവർക്കാണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കാലിനും തുടക്കും മുതുകിനും പരിക്കേറ്റതായും ആശുപത്രിയിൽ ചികിത്സയിലാണെന്നും കൂട്ടിച്ചേർത്തു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്​.

തിങ്കളാഴ്ച രാത്രിയാണ്​ സംഭവം. വാഹനങ്ങളുടെ പാർട്​സ്​ വിൽപ്പനക്കാരനായ മുഹമ്മദ്​ ഷാഹിദ്​ ഭാര്യയോടൊപ്പം ബൈക്കിൽ വീട്ടിലേക്ക്​ വരികയായിരുന്നു. അങ്കൂരി ബാഗ് ഏരിയയിലെ വീടിന് സമീപം എത്തിയപ്പോൾ എതിർദിശയിൽനിന്ന് വന്ന ഇരുചക്രവാഹനം ഇവരുടെ ബൈക്കിൽ ഉരസി. രണ്ടുപേരാണ്​ വാഹനത്തിൽ ഉണ്ടായിരുന്നത്​.

ഷാഹിദിന്‍റെ വാഹനത്തിന്​ ചെറിയ കേടുപാടുകൾ സംഭവിച്ചു. തന്‍റെ വാഹനം നന്നാക്കിത്തരണമെന്ന്​ ഷാഹിദ്​ യുവാക്കളോട്​ ആവശ്യപ്പെട്ടു. ഇതോടെ തർക്കമായി. അങ്കൂരി ബാഗ് പ്രദേശത്തെ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. യുവാക്കളിൽ ഒരാൾ തന്‍റെ സഹോദരനെ സംഭവം അറിയിച്ചു.

ഇതിനിടെ​ യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചതോടെ നാട്ടുകാർ പിടികൂടി. ഇവിടേക്ക്​ വന്ന യുവാക്കളുടെ സുഹൃത്തുക്കൾ നാട്ടുകാർക്ക്​ നേരെ വെടിയുതിർക്കുകയായിരുന്നു. അഞ്ച് റൗണ്ടാണ്​ വെടിയുതിർത്തത്​. ഒന്ന് വായുവിലേക്കും നാലെണ്ണം നാട്ടുകാരെ ലക്ഷ്യമിട്ടും വെടിവെച്ചു.

ഷാഹിദിന്‍റെ സഹോദരൻ ആബിദ് ഉൾപ്പെടെ മൂന്നുപേർക്കാണ്​ പരിക്കേറ്റത്​. എല്ലാവരെയും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്​. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുണ്ടെന്ന്​ ഡെപ്യൂട്ടി പൊലീസ് കമീഷണർ (നോർത്ത്) സാഗർ സിംഗ് കൽസി പറഞ്ഞു.

Tags:    
News Summary - Conflict over vehicle accident; Three people were shot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.